ലിവർ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഒരു ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ലിവർ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

ലിവർ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ലിവർ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
കണ്ണിലെ മഞ്ഞനിറം
കണ്ണുകളുടെ മഞ്ഞനിറം ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.
കാലുകളിലെ നീര്
കാലുകളിലെ നീരും ലിവർ സിറോസിസിന്‍റെ സൂചനയാകാം.
ചതവും രക്തം വരുന്നതും
ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തം വരുന്നതും ലിവര്‍ സിറോസിസിന്‍റെ സൂചനയാകാം.
ചർമ്മത്തിലെ ചൊറിച്ചിൽ
ലിവര്‍ സിറോസിസിന്‍റെ ലക്ഷണമായി ചർമ്മത്തിലെ ചൊറിച്ചിലും ഉണ്ടാകാം.
വയറിലെ വീക്കം
വയറിലെ വീക്കവും അസ്വസ്ഥതയും ലക്ഷണങ്ങളായി ഉണ്ടാകാം.
മൂത്രത്തിലെ നിറംമാറ്റം
മൂത്രത്തിലെ നിറംമാറ്റവും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം.
ശരീരഭാരം കുറയുക
വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam