ടൈപ്പ് 1 പ്രമേഹത്തിന്‍റെ ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്
ടൈപ്പ് 1 പ്രമേഹം ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. ഈ അവസ്ഥയിൽ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു. അതായത്, ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു.

ടൈപ്പ് 1 പ്രമേഹത്തിന്‍റെ ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്
ടൈപ്പ് 1 പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിത ദാഹം
അമിതമായ ദാഹം, വയറുനിറയെ കഴിച്ചാലും വീണ്ടും വിശപ്പ് എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍.
ഇടയ്ക്കിടെ വായ ഉണങ്ങിവരളുന്നത്
ഇടയ്ക്കിടെ വായ ഉണങ്ങിവരളുന്നതും നിസാരമായി കാണേണ്ട.
വയറുവേദന, ഛർദ്ദി
വയറുവേദന, ഛർദ്ദി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയും സൂചനയാകാം.
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്, ചർമ്മത്തിലോ മൂത്രനാളിയിലോ യോനിയിലോ അടിക്കടി അണുബാധ ഉണ്ടാകുന്നതും അവഗണിക്കരുത്.
ശരീരഭാരം കുറയുക
കാരണമില്ലാതെ ശരീരഭാരം കുറയുന്നതും പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങളും നിസാരമായി കാണരുത്.
ക്ഷീണവും തളർച്ചയും
കാരണമില്ലാത്ത ക്ഷീണവും തളർച്ചയും, കാഴ്ച മങ്ങുന്നതും ചിലപ്പോള്‍ ലക്ഷണമാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam