കരൾ തകരാറിലായതിന്‍റെ ലക്ഷണങ്ങളെ അവഗണിക്കരുത്
കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

കരൾ തകരാറിലായതിന്‍റെ ലക്ഷണങ്ങളെ അവഗണിക്കരുത്
കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം.
വയറു എപ്പോഴും നിറഞ്ഞതായി തോന്നുക
വയറിന്‍റെ വലതുവശം എപ്പോഴും നിറഞ്ഞതായി തോന്നുന്നത് കരളിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.
മഞ്ഞപ്പിത്തം
കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും.
എപ്പോഴും ക്ഷീണം
കരളിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
മൂത്രത്തിന്‍റെ നിറവ്യത്യാസം
കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം.
ചൊറിച്ചില്‍
ശരീരത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
തടിപ്പും, നീര്‍ക്കെട്ടും
ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം.
ദഹനക്കേട്
ദഹനക്കേട്, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തുടങ്ങിയവയും ചിലപ്പോള്‍ കരളിന്‍റെ അനാരോഗ്യത്തെ സൂചിപ്പിക്കാം.
അകാരണമായി ശരീരഭാരം കുറയുക
പെട്ടെന്ന് ശരീരഭാരം കുറയുന്നതും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.