വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്‌തേക്കാവുന്ന ആറ് അബദ്ധങ്ങള്‍...
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഡയറ്റും വ്യായാമവുമാണ് ഏറ്റവുമധികം ശ്രദ്ധിക്കാറ്. ജീവിതരീതികളുമായി ബന്ധപ്പെട്ട മാറ്റങ്ങളും ആവശ്യമായി വന്നേക്കാം. എന്നാല്‍ എളുപ്പത്തില്‍ 'ഫിറ്റ്' ആകണമെന്ന ചിന്ത പലപ്പോഴും ഇവയുമായെല്ലാം ബന്ധപ്പെട്ട അബദ്ധങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തില്‍ സംഭവിച്ചേക്കാവുന്ന ആറ് അബദ്ധങ്ങളെ കുറിച്ച് അറിയാം

ഫിറ്റ്‌നസിന് വേണ്ടി കഠിനമായ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത് അമിതമായാല്‍ ശരീരത്തിന് ദോഷമേ വരുത്തൂ. പരിക്ക്, എപ്പോഴും തളര്‍ച്ച എന്നിവയെല്ലാം അനുഭവപ്പെടാന്‍ ഇത് കാരണമാകും.

വണ്ണം കുറഞ്ഞുവോ എന്ന് പരിശോധിക്കാന്‍ മിക്കവരും വെയിംഗ് സ്‌കെയില്‍ മാത്രമാണ് ഉപയോഗിക്കാറ്. ഇതില്‍ കാര്യമായ വ്യത്യാസം കാണുന്നില്ലെങ്കില്‍ അധികപേരും നിരാശപ്പെടും. വെയിംഗ് സ്‌കെയിലിനെ മാത്രം ആശ്രയിക്കാതെ വസ്ത്രങ്ങളുടെ അളവിലെ വ്യത്യാസം, മാനസികാവസ്ഥ, ഊര്‍ജ്ജസ്വലത എന്നിങ്ങനെ പല ഘടകങ്ങളും സ്വയം പരിശോധിക്കുക.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രതിദിനം കഴിക്കുന്ന കലോറിയുടെ അളവ് ചുരുക്കാറുണ്ട്. എന്നാലിത് അമിതമായി കുറച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന് മനസിലാക്കുക.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കൃത്യമായ 'ഗോള്‍' മുന്നില്‍ കാണുന്നത് നല്ലത് തന്നെ. എന്നാല്‍ അമിതമായി ഇക്കാര്യത്തില്‍ 'പെര്‍ഫക്ഷന്‍' ആഗ്രഹിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് ഭക്ഷണക്രമത്തെ പോലും ദോഷകരമായി ബാധിക്കാം.

ഡയറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ സ്‌നാക്‌സും മീല്‍സും തമ്മിലുള്ള സമയവ്യത്യാസമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും വണ്ണം വര്‍ധിപ്പിക്കാനേ ഇടയാക്കൂ.

മതിയായ ഉറക്കം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. അതിനാല്‍ത്തന്നെ, ഡയറ്റിനും വര്‍ക്കൗട്ടിനുമൊപ്പം തുല്യമായ പ്രാധാന്യം ഉറക്കത്തിനും നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുന്ന സാഹചര്യമുണ്ടാകാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam