പെട്ടെന്ന് വണ്ണം വയ്ക്കുന്നുവോ? കാരണങ്ങള്‍ ഇവയാകാം....
First Published Jan 9, 2021, 10:22 PM IST
പെട്ടെന്ന് വണ്ണം കൂടി വരുന്നതായി പരാതിപ്പെടുന്ന ധാരാളം പേരുണ്ട്. ഇതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ടാകാം. അത്തരത്തില്‍ വണ്ണം കൂടുന്നതിലേക്ക് നമ്മെയെത്തിക്കുന്ന ചില സാഹചര്യങ്ങള്‍ ഏതെല്ലാം എന്ന് ഒന്ന് അറിഞ്ഞുവയ്ക്കാം...

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന 'ഹൈപ്പോതൈറോയ്ഡിസ'ത്തിന്റെ ഭാഗമായി എളുപ്പത്തില്‍ വണ്ണം കൂടാം. ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നതിലാണ് ഇവിടെ വണ്ണം കൂടുന്ന സാഹചര്യമുണ്ടാകുന്നത്.

ചില മരുന്നുകള്‍, പ്രത്യേകിച്ച് സ്റ്റിറോയ്ഡുകള്‍ വണ്ണം കൂടാന്‍ കാരണമാകാറുണ്ട്. ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ഇതിനുദാഹരണമാണ്. ഇവ വിശപ്പ് വര്‍ധിപ്പിക്കുകയും ഭക്ഷണം അമിതമായി കഴിക്കാനിട വരുത്തുകയും ചെയ്യുന്നു.
Post your Comments