മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ആറ് സൂപ്പർ ഫുഡുകളിതാ...
മുലയൂട്ടുന്ന അമ്മമാർ എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.അമ്മ ശരിയായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. മുലയൂട്ടുന്ന അമ്മമാർക്ക് എപ്പോഴും വിശപ്പ് കൂടുതലായിരിക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്കും രോഗപ്രതിരോധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ ചില ഭക്ഷണങ്ങൾ...

നാരുകൾ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടം കൂടാതെ, ചിയ വിത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നവജാത ശിശുക്കളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു.
കാൽസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിൽ കലോറി വളരെ കുറവാണ്.
മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തിന് കാരണമാകുന്ന ഹോർമോണിനെ പ്രോലക്റ്റിൻ എന്ന് വിളിക്കുന്നു. ആപ്രിക്കോട്ടും ഈന്തപ്പഴവും കഴിക്കുന്നത് പ്രോലാക്റ്റിന്റെ അളവ് കൂട്ടും. ഡയറ്ററി ഫൈബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു.
മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം കൂടുതലാണ്. ഇതിൽ സ്വാഭാവിക വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
മുലയൂട്ടുന്ന അമ്മമാർക്ക് ഒരു ഇടത്തരം മധുരക്കിഴങ്ങ് പ്രതിദിനം ശുപാർശ ചെയ്യുന്നു. കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ മികച്ച കാഴ്ചയ്ക്കും എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രോട്ടീൻ, കോളിൻ, ല്യൂട്ടിൻ, വിറ്റാമിൻ ബി 12, ഡി,എ, കെ റൈബോഫ്ലേവിൻ,അയോഡിൻ, ഫോളേറ്റ് ,സെലിനിയം എന്നിവ മുട്ടയിൽ ധാരാളമുണ്ട്. ഉച്ചയൂണിന്‍റെ കൂടെയോ വൈകീട്ട് ചായയോടൊപ്പമോ മുട്ട കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam