മുടി വളർച്ച വേഗത്തിലാക്കുന്ന 10 ഭക്ഷണങ്ങൾ
മുടിയുടെ വളർച്ചയും ശക്തിയും പ്രധാനമായും നമ്മൾ കഴിക്കുന്ന പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

മുടി വളർച്ച വേഗത്തിലാക്കുന്ന 10 ഭക്ഷണങ്ങൾ
മുടിയുടെ വളർച്ചയും ശക്തിയും പ്രധാനമായും നമ്മൾ കഴിക്കുന്ന പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മുടി പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശക്തവും ആരോഗ്യകരവുമായ മുടിയിഴകളെ പിന്തുണയ്ക്കാൻ സഹായിക്കു
മുടിയുടെ കനം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ
ബയോട്ടിൻ, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, സിങ്ക്, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി പൊട്ടുന്നത് കുറയ്ക്കാനും പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ കനം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
നെല്ലിക്കയുടെ പതിവ് ഉപയോഗം തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും പൊട്ടൽ കുറയ്ക്കുന്നതിനും, അകാല നര തടയുന്നതിനും വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് നെല്ലിക്ക. നെല്ലിക്കയുടെ പതിവ് ഉപയോഗം തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
കറിവേപ്പില കേടായ മുടിയുടെ ഫോളിക്കിളുകൾ നന്നാക്കാനും സ്വാഭാവിക പിഗ്മെന്റ് പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.
ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, ബി, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ കറിവേപ്പില കേടായ മുടിയുടെ ഫോളിക്കിളുകൾ നന്നാക്കാനും സ്വാഭാവിക പിഗ്മെന്റ് പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.
താരൻ, വരൾച്ച എന്നിവയെ ഫലപ്രദമായി ചെറുക്കാൻ ഉലുവയ്ക്ക് കഴിവുണ്ട്.
ഉലുവയിൽ പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ്, ലെസിതിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും മുടി കനം കുറയുന്നത് കുറയ്ക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. താരൻ, വരൾച്ച എന്നിവയെ ഫലപ്രദമായി ചെറുക്കാൻ ഇവയ്ക്ക് കഴിവുണ്ട്.
പാലക്ക് ചീര തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക ചെയ്യുന്നു.
ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ പാലക്ക് ചീര (പാലക്) തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
മുടി കൊഴിച്ചിൽ തടയുന്നതിനും പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി6 എന്നിവ ലഭിക്കുന്നതിന് വെള്ളക്കടല സഹായിക്കും.
ശക്തവും കട്ടിയുള്ളതുമായ മുടിക്കും മുടി കൊഴിച്ചിൽ തടയുന്നതിനും പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി6 എന്നിവ ലഭിക്കുന്നതിന് വെള്ളക്കടല സഹായിക്കും.
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിരിക്കുന്നു.
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിരിക്കുന്നു. ഇത് മുടിയെ പോഷിപ്പിക്കാനും സ്വാഭാവിക തിളക്കം നൽകാനും, മുടിയുടെ വരൾച്ച തടയാനും സഹായിക്കുന്നു.
ഫാറ്റി ആസിഡുകൾ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്
തലയോട്ടിയിൽ ജലാംശം നിലനിർത്താനും, വീക്കം കുറയ്ക്കാനും സ്വാഭാവികമായി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്.
മുരിങ്ങ ഇലകളിൽ ഇരുമ്പ്, കാൽസ്യം, സിങ്ക്, വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മുരിങ്ങ ഇലകളിൽ ഇരുമ്പ്, കാൽസ്യം, സിങ്ക്, വിറ്റാമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടിയ്ക്ക് ശരിയായ പോഷണം നൽകുകയും ചെയ്യുന്നു.
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാൽ സമ്പുഷ്ടമായ ക്യാരറ്റ് സെബം (സ്വാഭാവിക തലയോട്ടിയിലെ എണ്ണ) ഉത്പാദനത്തിന് സഹായിക്കുന്നു.
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാൽ സമ്പുഷ്ടമായ ക്യാരറ്റ് സെബം (സ്വാഭാവിക തലയോട്ടിയിലെ എണ്ണ) ഉത്പാദനത്തിന് സഹായിക്കുന്നു. മുടി ഈർപ്പമുള്ളതും ശക്തവുമായി നിലനിർത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

