എപ്പോഴും ക്ഷീണം അനുഭവപ്പെടാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്
കൃത്യമല്ലാത്ത ഉറക്കരീതികളും ഭക്ഷണക്രമീകരണവും ഊർജ്ജം കുറയാനും എപ്പോഴും ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നത് ഇതുകൊണ്ടാവാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത്
മധുരമുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ താൽക്കാലികമായി ഊർജ്ജം ലഭിക്കുമെങ്കിലും, അത് അധികനേരം നീണ്ടുനിൽക്കില്ല. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ 30 മിനിറ്റിനുള്ളിൽ ശരീരം കൂടുതൽ തളരുന്നതായി കാണാം.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള ക്ഷീണം
ഉച്ചകഴിഞ്ഞ് ശരീരത്തിന്റെ ഊർജ്ജ നില സ്വാഭാവികമായും കുറയാറുണ്ട്. ഇതിനൊപ്പം ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും.
കാപ്പിയുടെ ഉപയോഗം
കാപ്പി ഉന്മേഷം നൽകുമെങ്കിലും അത് കുടിക്കുന്ന സമയം വളരെ പ്രധാനമാണ്. ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് പോലും കഫീൻ ശരീരത്തിലെത്തുന്നത് രാത്രിയിലെ ഉറക്കത്തിൽ നിന്ന് ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുത്തും. ഇത് ക്ഷീണത്തിന് കാരണമാകുന്നു.
മദ്യപാനം
മദ്യം കഴിച്ചാൽ നല്ല ഉറക്കം ലഭിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇത് ശരീരത്തിന് വിശ്രമം നൽകുകയല്ല, മറിച്ച് തലച്ചോറിനെ ബോധരഹിതാവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഇത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

