കുട്ടികളിൽ ഡെങ്കിപ്പനി വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലമെത്തിയതോടെ ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ സാധ്യതയും കൂടിവരുകയാണ്. പ്രത്യേകിച്ചും കുട്ടികളിലാണ് കൂടുതലും രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതൽ. അതിനാൽ തന്നെ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കൊതുകിനെ തുരത്താം
മഴക്കാലത്ത് വീടുകളിൽ കൊതുകിന്റെ ശല്യം കൂടുതലായിരിക്കും. അതിനാൽ കൊതുക് കടിയേൽക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൊതുകിനെ തുരത്താൻ റിപ്പലന്റുകൾ ഉപയോഗിക്കാം.

കൈകൾ മറഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ
കുട്ടികൾക്ക് ശരീരം മറഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ ഇട്ടുകൊടുക്കാം. ഇത് കുട്ടികൾക്ക് കൊതുകുകടി കൊള്ളാതിരിക്കാൻ സഹായിക്കും.
വെള്ളം കെട്ടിനിർത്തരുത്
വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിർത്തുന്നത് ഒഴിവാക്കണം. ഇത് കൊതുകുകൾ പെരുകാനും ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ വരാനും കാരണമാകും.
കൊതുകുവല ഉപയോഗിക്കാം
കിടപ്പുമുറിക്കുള്ളിൽ കൊതുകുവല ഇടുന്നത് കൊതുകുകടിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികൾ കിടക്കുന്നിടത്ത് ഇത് ഇടുന്നത് ഗുണകരമാണ്.
വീടിന് പുറത്തിറക്കുന്നത് നിയന്ത്രിക്കാം
കൊതുക് കൂടുതൽ വരാറുള്ള സമയങ്ങളിൽ കുട്ടികളെ വീടിന് പുറത്തിറക്കുന്നത് ഒഴിവാക്കണം. വൈകുന്നേരങ്ങളിൽ കുട്ടികളെ പുറത്തേക്ക് കളിക്കാൻ വിടുന്നതും നിയന്ത്രിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

