കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് രാവിലെ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമാകാനും ദഹന സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് രാവിലെ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

ഭക്ഷണം കഴിക്കാം
രാവിലെ ഉറക്കം എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ചിയ സീഡ്, റാസ്പ്ബെറി തുടങ്ങി ഫൈബർ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കുടലിൽ നല്ല ബാക്റ്റീരിയകൾ ഉണ്ടാവുന്നതിന് സഹായിക്കും.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പുളിപ്പിച്ച ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കും. ഇതിൽ ധാരാളം പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, മാതളം എന്നിവയിൽ ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കും.
ഭക്ഷണക്രമീകരണം
എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ചെറിയ അളവിൽ കഴിക്കാം
വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കാം. പകരം ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

