വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
വരണ്ട ചർമ്മമുള്ള നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. തണുപ്പ് കാലത്താണ് വരണ്ട ചർമ്മം കൂടുതൽ പ്രശ്നമാകുന്നത്. ചർമ്മത്തിലെ ഈർപ്പം കുറവായതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഈ ദിവസങ്ങളിൽ അന്തരീക്ഷവും വരണ്ടതായതിനാൽ ഇത് ചർമ്മത്തിന്റെ മുകളിലെ പാളിയിൽ നിന്ന് ഈർപ്പം നഷ്ടപ്പെടാൻ ഇടയാക്കുന്നു. അത് ചർമ്മത്തെ വരണ്ട അവസ്ഥയിലേക്കും നയിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
വരണ്ട ചർമ്മത്തിന് സൗമ്യവും നല്ലതുമായ ഒരു ക്ലെൻസറാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. ചർമ്മത്തെ വളരെയധികം രാസവസ്തുക്കൾക്ക് വിധേയമാക്കുന്നത് ഒഴിവാക്കുക.
വളരെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. അതിനാൽ, ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കുളിക്കുക.
വരണ്ട ചർമ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരിക്കലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചർമ്മത്തിന് മുഴുവനായും നൽകുന്ന സംരക്ഷണമാണ്.
വരണ്ട ചർമ്മമുള്ളവർ മുഖത്ത് മോയ്‌സ്ചുറൈസർ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല സമയം മുഖത്ത് നനവ് ഉള്ളപ്പോഴാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ചൂണ്ടിക്കാട്ടുന്നു. വരണ്ട ചർമ്മത്തിൽ നിന്ന് മുക്തി നേടുന്നതിന് അത്യാവശ്യമായ ജലാംശം ചർമ്മത്തിൽ നൽകാൻ ഇത് സഹായിക്കും.
പതിവായി ഒരു ലോഷൻ അല്ലെങ്കിൽ മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും ഈർപ്പവും നഷ്ടപ്പെടുത്തും. ഇത് ചർമ്മത്തിൽ പ്രശ്നമുണ്ടാക്കുന്നു.