മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ
ചർമ്മത്തെ ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ ചർമ്മ പ്രശ്നങ്ങളിലേക്കും നയിക്കും. മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. എന്തൊക്കെ കാര്യങ്ങൾ മുഖക്കുരു തടയാൻ ശ്രദ്ധിക്കണമെന്ന് അറിയാം...
oil foods
എണ്ണ പലഹാരങ്ങൾ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടതാകാം. എന്നാൽ എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു കുറയ്ക്കാൻ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.
milk
പാലിൽ വളർച്ചാ ഹോർമോണുകൾ ധാരാളമുണ്ട്. ഉദാഹരണത്തിന് (IGF-1 ഉം Bovine ഉം ഉൾപ്പെടെ). ഈ ഹോർമോണുകൾ പാലിൽ നിന്ന് ആഗിരണം ചെയ്യുമ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മോശമായേക്കാം. പാൽ ഉൽപന്നങ്ങളിൽ ആൻഡ്രോജെനിക് ഇത് മുഖക്കുരുവിനും മുഖത്തെ രോമങ്ങൾക്കും കാരണമാവുകയും ചെയ്യും.
salt
അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മുക്കറിയാം. മാത്രമല്ല, മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. കാരണം, ഉപ്പിലെ അയോഡിൻ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും.
drinks
പൂരിതവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിൽ സെബം ഉത്പാദനം വർദ്ധിപ്പിക്കും. ഇതിന്റെ ഫലമായി മുഖക്കുരു ഉണ്ടാകാം. അതിനാൽ പാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഉപ്പിട്ടതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
processed food
പഞ്ചസാര, സോസുകൾ, ക്യാച്ചപ്പ്, സോഡകൾ, സ്പോർട്സ് ഡ്രിങ്കുകൾ, പ്രോസസ് ചെയ്ത മാംസം എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ ഒഴിവാക്കുക. ഈ ഭക്ഷണങ്ങളിൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകും.
sleep
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് സമ്മർദ്ദത്തിലാക്കും. ഇത് ഹോർമോണുകളുടെ അസാധാരണമായ ഉത്പാദനത്തിനും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.