- Home
- Life
- Health
- ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള നടുവേദന ഒഴിവാക്കാം; ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...
ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള നടുവേദന ഒഴിവാക്കാം; ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...
ലോക്ഡൗണ്‍ ആയതോടെ മിക്കവരും വീടുകളില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഓഫീസിലുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ തന്നെ 'വര്‍ക്ക് ഫ്രം ഹോം' ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപകമായി ആളുകള്‍ പരാതിപ്പെടുന്നത് ദീര്‍ഘനേരം ഇരിക്കുന്നത് കൊണ്ടുള്ള നടുവേദനയെ കുറിച്ചാണ്. ഇത് ആദ്യമേ ശ്രദ്ധിച്ചില്ലെങ്കില്‍ ക്രമേണ വലിയ സങ്കീര്‍ണതകളിലേക്കാണ് ഗതി മാറുക. അതിനാല്‍ നടുവേദനയെ പ്രതിരോധിക്കാന്‍ ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ അറിഞ്ഞുവച്ചാലോ...

വീട്ടില്‍ നമ്മള്‍ കംപ്യൂട്ടര്‍ സ്ഥാപിക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. ജനാലയ്ക്ക് അഭിമുഖമായി ഇരുന്ന് ജോലി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇടയ്ക്കിടെ സ്‌ക്രീനില്‍ നിന്ന് നോട്ടം പുറത്തേക്ക് മാറാനും ഇതുവഴി കഴുത്തിന് അല്‍പം ആശ്വാസം ലഭിക്കാനും ഈ ഇരിപ്പ് സഹായിക്കും.

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഡെസ്‌കിന് താഴെ 'ഫുട്‌റെസ്റ്റ്' വയ്ക്കുന്നത് നിര്‍ബന്ധമാണ്. ഇതുവഴി കാല്‍മുട്ടിന് പിറകിലെ ഭാഗം തുറന്നിരിക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതോടെ നടുവിന് അധികമായ സമ്മര്‍ദ്ദമുണ്ടാകുന്നത് കുറയ്ക്കാനുമാകും.

കസേരയിലിരുന്ന് ജോലി ചെയ്യുമ്പോള്‍ തന്നെ കാലുകള്‍ പിണച്ചുവച്ച് ഇരിക്കാനും പരിശീലിക്കുക. ആദ്യമെല്ലാം ഇതിന് വിഷമം നേരിടുമെങ്കിലും പരിശീലനത്തിലൂടെ ഇത് സാധ്യമാകും. ഇപ്പോഴാണെങ്കില്‍ ഇതിന് സഹായിക്കുന്ന കസേരകള്‍ വിപണിയില്‍ വാങ്ങിക്കാനും ലഭ്യമാണ്. ചിത്രത്തില്‍ കാണുന്നത് അത്തരം കസേരകളാണ്. നടുവേദന ഒഴിവാക്കാന്‍ ഈ ഇരിപ്പ് ഏറെ സഹായകമാണ്.

നീണ്ട മണിക്കൂറുകള്‍ ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യരുത്. ഇത് നടുവേദനയുണ്ടാകാന്‍ ഇടയാക്കും. ഓരോ മുപ്പത് മിനുറ്റിലും എഴുന്നേറ്റ് അല്‍പനേരം നില്‍ക്കുകയോ ഒന്ന് നടക്കുകയോ ആവാം.

നീണ്ട നേരം ഇരുന്ന് ജോലി ചെയ്യുന്നതിനിടെ തന്നെ ചില 'സ്‌ട്രെച്ചിംഗ്' രീതികള്‍ ചെയ്യാവുന്നതാണ്. ഇത് പരിശീലകര്‍ വീഡിയോകള്‍ വഴിയും മറ്റും വിശദമായി കാണിക്കാറുണ്ട്. അത്തരം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് 'സ്‌ട്രെച്ചിംഗ്' ചെയ്യാം.