ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
സ്ത്രീക്ക് ആർത്തവവിരാമം ഉണ്ടാകുന്ന സമയത്ത് ശാരീരികമായും മാനസികമായും പലതരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അവ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
ഭക്ഷണക്രമീകരണം
കാൽസ്യം, മഗ്നീഷ്യം, ഒമേഗ 3 എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. അതേസമയം അമിതമായി പഞ്ചസാര, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.
25
Image Credit : Getty
നല്ല ഉറക്കം
ഒരേ സമയം ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കാം. കുറഞ്ഞത് 7 മണിക്കൂർ എങ്കിലും നല്ല ഉറക്കം ലഭിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടതുണ്ട്.
35
Image Credit : Getty
വെള്ളം കുടിക്കണം
എപ്പോഴും ശരീരം ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. മദ്യപാനം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കാം.
45
Image Credit : Getty
വ്യായാമങ്ങൾ ചെയ്യാം
ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും നടക്കണം. ഇത് ശരീരഭാരം നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
55
Image Credit : Getty
ഡോക്ടറെ സമീപിക്കാം
ആർത്തവവിരാമ ശേഷം ഇടയ്ക്കിടെ ഡോക്ടറെകണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതുണ്ട്. ഇത് എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കുന്നു.
Latest Videos

