നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, വീട്ട് ജോലികളും ശരിയായ സംരക്ഷണമില്ലായ്‌മയും നഖങ്ങള്‍ പൊട്ടുന്നതിന് കാരണമാകുന്നു. നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
drink water
ജലാംശം കുറയുന്നത് നഖങ്ങൾ വളരെ പെട്ടെന്ന് പൊട്ടി പോകാൻ കാരണമാകും. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
green gram sprouts
മുടി, നാഡീ വ്യവസ്ഥ എന്നിവയെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിനാണ് ബയോട്ടിൻ. പയറു വർഗ്ഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ബി വിറ്റാമിനാണ് ബയോട്ടിൻ. എന്നാൽ ജലത്തിൽ ലയിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ നിന്ന് ഈ വിറ്റാമിൻ പുറംതള്ളപ്പെടും.
nail remover
വീര്യം കൂടിയ കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ നഖങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവെ നെയിൽ പോളിഷ് ഉപയോഗിക്കുന്ന എല്ലാവരും അത്ര തന്നെ റിമൂവറുകളും ഉപയോഗിക്കാറുണ്ട്.
nail
കടുത്ത കെമിക്കലുകൾ അടങ്ങിയ റിമൂവറുകൾ ഉപയോഗിക്കുന്നത് ക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
moisturizer
കൈകളിലും നഖങ്ങളിലും മോയ്സ്ചറൈസിംഗ് ഹാൻഡ് ലോഷൻ ഉപയോഗിക്കുന്നത് നഖങ്ങളുടെ ജലാംശം നിലനിർത്താൻ സഹായിക്കും. കൈകൾ കഴുകിയ ശേഷം ഇത്തരം ലോഷനുകൾ പുരട്ടാം.