Stress : 'സ്ട്രെസ്' കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് സ്ട്രെസ് പലരുടെയും സന്തതസഹചാരിയായി മാറിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയിലെ പ്രയാസം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ ഇങ്ങനെ പലതും..മാനസിക സമ്മർദ്ദം കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്...
STRESS
വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് ഒരു മാറ്റത്തിനായി പ്രകൃതിഭംഗി ആസ്വദിക്കുവാനായി പുറത്ത് നടക്കാൻ പോകാം. ധ്യാനം ചെയ്യുന്നത് നിങ്ങളെ ശാന്തമാക്കുമെങ്കിലും, വ്യായാമം ചെയ്യുന്നത് മാനസിനില മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന എൻഡോർഫിനുകളെ പുറത്തുവിടുവാൻ സഹായിക്കുന്നു.
craft
ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പല ആളുകൾക്കും വ്യത്യസ്തമാണ്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമെന്താണോ അത് ചെയ്യാൻ താല്പര്യം കാണിക്കുക. മനോഹരമായ പാട്ട് കേൾക്കുക, ക്രാഫ്റ്റിംഗ്, കൃഷി എന്നിവയെല്ലാം നിങ്ങളുടെ സമ്മർദ്ദം വലിയ തോതിൽ കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.
pet dogs
വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നായ്ക്കളെയോ പൂച്ചകളെയോ പോലുള്ള വളർത്തുമൃഗങ്ങളുമായി കളിക്കുന്നത് മാനസിനില മെച്ചപ്പെടുത്തുവാനും ഏകാന്തതയുടെ ചിന്തകൾ അകറ്റുവാനും സഹായിക്കുന്നു.
yoga_starting
ദിവസവും യോഗ ശീലിക്കുന്നത് പോസിറ്റീവ് ചിന്തകൾ നൽകുമെന്ന് പറയപ്പെടുന്നു. പ്രതിരോധസംവിധാനം മെച്ചപ്പെടുവാനും യോഗ സഹായിക്കും.
vegetables
സ്ട്രെസ് കുറയ്ക്കാൻ ഭക്ഷണത്തിലും അൽപം ശ്രദ്ധ വേണം. ഫോളേറ്റ് ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുപോലെ തന്നെ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്റെ കലവറയായ ചീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.