Insomnia| നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നല്ല ഉറക്കം നിങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ്. മനസ്സിനെ ശാന്തമാക്കാനും ചിന്തകൾക്ക് പുതുമ കൈവരിക്കാനും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
sleep
കൃത്യസമയത്ത് ഉറങ്ങുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് വിഷാദം, ഉത്കണ്ഠ എന്നിവ ഉൾപ്പെടെയുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
sleep
വാഹനങ്ങൾ ഓടിക്കുമ്പോൾ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട് ഇത് മൂലം ഡ്രൈവിംഗ് അപകടകരമാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിനും സാധ്യതകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
spicy
മസാലയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം, കാരണം വലിയ അളവിൽ ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
sleep
ഉറങ്ങുന്നതിനുമുമ്പ് കുളിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
sleep
മദ്യം ഉറക്കത്തെ കാര്യമായി ബാധിക്കാം. മദ്യപിക്കുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാൻ കഴിയുമായിരിക്കും. പക്ഷേ, നല്ല ഉറക്കം ലഭിക്കില്ല. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും.