ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഭാരം എളുപ്പം കുറയ്ക്കാം

First Published Mar 7, 2021, 7:50 PM IST

കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്. ഭാരം കുറയ്ക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ ഭാരം കുറയ്ക്കാനാകും. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്...