ക്യാൻസർ : ഈ എട്ട് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് വളരുന്നതിനെയാണ് ക്യാൻസർ (അർബുദം) എന്ന് പറയുന്നത്. ബയോപ്സി, ഇമേജിംഗ്, ലാബ് പരിശോധനകൾ എന്നിവയിലൂടെയാണ് ഇത് നിർണ്ണയിക്കുന്നത്.

ക്യാൻസർ : ഈ എട്ട് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് വളരുന്നതിനെയാണ് ക്യാൻസർ (അർബുദം) എന്ന് പറയുന്നത്. ബയോപ്സി, ഇമേജിംഗ്, ലാബ് പരിശോധനകൾ എന്നിവയിലൂടെയാണ് ഇത് നിർണ്ണയിക്കുന്നത്. ശസ്ത്രക്രിയ, കീമോതെറാപ്പി മുതൽ ആധുനിക ഇമ്മ്യൂണോതെറാപ്പി വരെയുള്ള ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു.
എത്രനേരത്തെ രോഗം തിരിച്ചറിയുന്നുവോ അത്രയും സങ്കീർണതകൾ കുറയും.
ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ക്യാൻസർ പരിശോധന നടത്തേണ്ടതാണ്. എത്രനേരത്തെ രോഗം തിരിച്ചറിയുന്നുവോ അത്രയും സങ്കീർണതകൾ കുറയും. അവസാനഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നതെങ്കിൽ ഭേദമാകാനുള്ള സാധ്യത കുറയുന്നു. ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചറിയാം.
ശരീരത്തിലെ ഉണങ്ങാത്ത വ്രണങ്ങൾ കണ്ടാൽ അവഗണിക്കരുത്.
ശരീരത്തിലെ ഉണങ്ങാത്ത വ്രണങ്ങൾ കണ്ടാൽ അവഗണിക്കരുത്. വ്രണങ്ങൾ, പുണ്ണ് ഉദാഹരണമായി ചർമത്തിലോ വായ്ക്കുള്ളിലോ ഉള്ള വ്രണം ഓറൽ ക്യാൻസറിന്റെ സൂചനയാകാം. അവ ഒരാഴ്ചയിലധികം നാക്ക്, മോണകൾ, കവിളുകൾ ഇവയിൽ നീണ്ടു നിന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.
മുലക്കണ്ണിൽ നിന്ന് ചുവപ്പ്, സ്രവം തുടങ്ങിയവ കണ്ടാൽ നിസാരമായി കാണരുത്
സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ എന്തെങ്കിലും പുതിയ മുഴ, വീക്കം, മാറ്റം എന്നിവ കണ്ടാൽ അവഗണിക്കരുത്. മുലക്കണ്ണിൽ നിന്ന് ചുവപ്പ്, സ്രവം തുടങ്ങിയ ചർമ്മത്തിലെ മാറ്റങ്ങളും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇടയ്ക്കിടെ സ്വയം പരിശോധനയും മാമോഗ്രാം ഉൾപ്പെടെയുള്ള സ്ക്രീനിംഗുകളും ചെയ്യുന്നത് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും.
മൂന്നാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമ കാൻസറിന്റെ ലക്ഷണമാകാം
മൂന്നാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമ ക്യാൻസറിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് ലങ് കാൻസറിന്റെ. ആദ്യം വരണ്ട ചുമയിൽ തുടങ്ങി പിന്നീട് കഫം ആയി ഏതാനും മാസം കഴിഞ്ഞ് കഫത്തിൽ രക്തത്തിന്റെ അംശം കാണുന്നത് അപകടസൂചനയാണ്.
ഭക്ഷണം ഇറക്കാൻ ഉള്ള പ്രയാസം അന്നനാള ക്യാൻസർ ലക്ഷണമാകാം.
ഭക്ഷണം ഇറക്കാൻ ഉള്ള പ്രയാസം അന്നനാള ക്യാൻസർ ലക്ഷണമാകാം. തുടർച്ചയായുള്ള അമിതമായ അസിഡിറ്റി കാൻസറിന്റെ ലക്ഷണമാകാം.
അസാധാരണമായ യോനി രക്തസ്രാവം ക്യാൻസറിന്റെ ലക്ഷണമാകാം.
ആർത്തവത്തിനിടയിലോ ആർത്തവവിരാമത്തിനു ശേഷമോ ഉണ്ടാകുന്ന അസാധാരണമായ യോനി രക്തസ്രാവം ഗർഭാശയത്തിലോ അണ്ഡാശയത്തിലോ ഉള്ള ക്യാൻസറിന്റെ ലക്ഷണമാകാം.
മറുകുകൾ അല്ലെങ്കിൽ നിലവിലുള്ള മറുകുകളിലുണ്ടാകുന്ന മാറ്റങ്ങൾ ർമ്മ ക്യാൻസറിന്റെ സൂചനയായിരിക്കാം
ചർമ്മ ക്യാൻസറുകൾ മുമ്പെന്നത്തേക്കാളും സാധാരണമായി മാറിയിരിക്കുന്നു. പുതിയ മറുകുകൾ അല്ലെങ്കിൽ നിലവിലുള്ള മറുകുകളിലുണ്ടാകുന്ന മാറ്റങ്ങൾ, ഉദാഹരണത്തിന് നിറം, വലുപ്പം അല്ലെങ്കിൽ ആകൃതി എന്നിവയിലെ മാറ്റങ്ങൾ ചർമ്മ ക്യാൻസറിന്റെ സൂചനയായിരിക്കാം.
മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്
മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാൽ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
