വായിലെ ക്യാൻസർ ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. മാർച്ച് 20-ന് ലോക ഓറൽ ഹെൽത്ത് ദിനമായി ആചരിച്ച് വരുന്നു.

വായിലെ ക്യാൻസർ ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. മാർച്ച് 20-ന് ലോക ഓറൽ ഹെൽത്ത് ദിനമായി ആചരിച്ച് വരുന്നു. ഗുജറാത്തിൽ ഓറൽ ക്യാൻസർ പരിശോധനകൾ കൂടുതലായി നടത്തി വരുന്നു. 2025 ൽ 3,000 ത്തിലധികം പ്രീ-കാൻസർ കേസുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്
2024 ൽ 2,617 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ ഗവൺമെന്റ് ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ 3,023 പ്രീ-മാലിഗ്നന്റ് രോഗങ്ങൾ (പിഎംഡി) തിരിച്ചറിഞ്ഞു എന്നാണ് ലോക ഓറൽ ഹെൽത്ത് ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഡാറ്റയിൽ വ്യക്തമാക്കുന്നത്.
വായിലെ അർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് രോഗം എളുപ്പം ഭേദമാക്കാൻ സഹായിക്കും
നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം (NOHP) പ്രകാരം കഴിഞ്ഞ വർഷം മാർച്ച് 20 നും ഏപ്രിൽ 20 നും ഇടയിൽ സംസ്ഥാനവ്യാപകമായി നടത്തിയ കാമ്പെയ്‌നിൽ നടത്തിയ 12,915 സ്‌ക്രീനിംഗുകളിലൂടെയാണ് കേസുകൾ കണ്ടെത്തിയത്. വായിലെ അർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയബന്ധിതമായ ഇടപെടൽ സാധ്യമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പുകയില ഉപയോഗം, മദ്യപാനം, എച്ച്പിവി അണുബാധ എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ.
ചുണ്ടുകൾ, നാവ്, മോണകൾ, കവിൾ എന്നിവയുൾപ്പെടെ വായയുടെയോ തൊണ്ടയുടെയോ ഭാഗങ്ങളിൽ വികസിക്കുന്ന മുഴയാണ് ഓറൽ ക്യാൻസർ. പുകയില ഉപയോഗം, മദ്യപാനം, എച്ച്പിവി അണുബാധ, UV എക്സ്പോഷർ എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ.
തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം.
തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ വൈദ്യപരിശോധന ആവശ്യമാണ്.
അസ്വാഭാവികമായി വെളുത്തതോ ചുവന്നതോ ആയ പാടുകൾ കണ്ടാൽ അവഗണിക്കരുത്
അസ്വാഭാവികമായി വെളുത്തതോ ചുവന്നതോ (erythroplakia) ആയ പാടുകൾ കാണുന്നത് കാൻസറിന് മുന്നോടി ആയിട്ടാകാം. ഇങ്ങനെ കണ്ടാൽ വൈദ്യസഹായം തേടണം. ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് ക്യാൻസറിനു കാരണമായവ ആയേക്കാം.
വായ്നാറ്റം വായിലെ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു
വായ്നാറ്റം അസ്വാഭാവികമല്ല. എന്നാൽ തുടർച്ചയായതും അസഹനീയമായതുമായ ഗന്ധം വരുന്നത് വായിലെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങളെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

