പേരും മതവും ചോദിച്ച് മര്‍ദ്ദനം, ഏഴ് മരണം; വടക്ക് കിഴക്കന്‍ ദില്ലി കലാപഭൂമി
പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘർഷങ്ങളിൽ ദില്ലിയിൽ മരണം ഏഴായി. വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപിക്കുന്നത് തടയാൻ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നന്‍റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ പേരും മതവും ചോദിച്ചായിരുന്നു അക്രമമെന്നും പ്രത്യേക മതവിഭാഗക്കാരെ തെരഞ്ഞ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നും മര്‍ദ്ദനമേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കലാപ ദൃശ്യങ്ങള്‍ കാണാം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
150

മുഹമ്മദ് ഷാരൂഖ് എന്ന ആളാണ് സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും ദില്ലി പൊലീസ് അറിയിച്ചു.

250
മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. വടക്ക് കിഴക്കന്‍ ദില്ലിയിലെ പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

350
ഡോണൾഡ് ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനത്ത് കലാപസമാനമായ സാഹചര്യം ഉണ്ടായത്.

450
നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ വച്ച് കല്ലേറ് തുടങ്ങിയതോടെയാണ് ഇന്നലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. കല്ലേറ് പെട്ടെന്ന് തന്നേ കലാപ സമാനമായ അന്തരീക്ഷത്തിലേക്ക് ദില്ലിയെ തള്ളിയിട്ടു.

550
ഇരുകൂട്ടരും തെരുവുകളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വീടുകൾക്ക് തീയിട്ടു. രണ്ട് കാറും ഓട്ടോറിക്ഷയും നിവരവധി ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി.

650
750
നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് ദില്ലിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

850
ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ സംഘര്‍ഷം വ്യാപിച്ചു. ഇത് ഏറെ ആശങ്കപടര്‍ത്തി.

950
കല്ലേറിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാൽ മരിച്ചു. ആറ് നാട്ടുകാരും കലാപത്തിനിടെ കൊല്ലപ്പെട്ടു.

1050
സംഘര്‍ഷത്തില്‍ ഷാഹ്ദരാ ഡിസിപിക്കും പരിക്കേറ്റു. ഭജൻപുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസിന് കണ്ണീർവാതകം ഉപയോഗിക്കേണ്ടി വന്നു.

1150
സുരക്ഷക്കായി 8 കമ്പനി സിആർപിഎഫിനെയാണ് ദില്ലിയില്‍ വിന്യസിച്ചത്. സംഘർഷങ്ങൾ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളിൽ അക്രമം തുടരുകയാണ്.

1250
1350
ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി പ്രതികരിച്ചു.

1450
ക്രമസമാധാനം ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ജനങ്ങൾ സംയമനം പാലിക്കണമെന്ന് രാഹുൾ ഗാന്ധി അഭ്യർത്ഥിച്ചു.

1550
മതസൗഹാർദ്ദം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരിലുള്ള വിഭജന ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും സോണിയ പറഞ്ഞു.

1650
ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി.

1750
മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.

1850
1950
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്.

2050
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നന്‍റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest Videos