ലോക്ഡൗണ്‍ 50-ാം ദിവസം; ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധം

First Published May 12, 2020, 4:23 PM IST

കൊവിഡ്19 ന്‍റെ ലോകവ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയത്. അന്ന് ഇന്ത്യയില്‍ 571 കേസുകളാണ് ഉണ്ടായിരുന്നത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്ഡാണ്‍ പ്രഖ്യാപനത്തിന് ശേഷം 50 ദിവസങ്ങള്‍ പിന്നിടുന്ന ഇന്ത്യയില്‍ അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ 70,827 പേര്‍ക്കാണ് കൊവിഡ്19 ബാധിച്ചിട്ടുള്ളത്. 2,294 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ കൊറോണാ വൈറസ് ബാധ സമൂഹിക വ്യാപനത്തിന്‍റെ പാതയിലാണ്. രോഗികളും മരണസംഖ്യയും ഇനിയും വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 3.0 ഈ ഞായറാഴ്ച അവസാനിക്കാനിരിക്കേ, അടുത്ത ആഴ്ച മുതല്‍ രാജ്യം ഏങ്ങനെ കൊറോണാ വൈറസിനെ നേരിടണമെന്നതിനെ കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നോക്കാം ഇന്ത്യയിലെ കൊവിഡ് 19 ന്‍റെ ഇതുവരെയുള്ള കണക്കുകള്‍.