ദില്ലി ചലോ 27 -ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിക്ക് രക്തത്തില്‍ മുക്കി കത്തെഴുതി കര്‍ഷകര്‍
First Published Dec 22, 2020, 8:27 AM IST
ദില്ലി ചലോ കര്‍ഷകസമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഗു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ആരുടെയെങ്കിലും അവകാശങ്ങളെ ഇല്ലാതാക്കുന്നത് പാപമാണെന്നാണ് ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളതെന്നും സിഖ് ഗുരുദ്വാര സന്ദര്‍ശിച്ചിട്ടും പ്രധാനമന്ത്രിക്കത് മനസിലായെല്ലേയെന്നും കര്‍ഷകര്‍ തുറന്ന കത്തില്‍ ചോദിച്ചു.ദില്ലിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കർഷക സമരം ഇരുപത്തിയാറ് ദിവസം പിന്നിട്ടതോടെ കർഷക സംഘടനകളെ കേന്ദ്ര സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ വിവിധ സമരസ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ വസീം സെയ്ദി, അനന്തു പ്രഭ, കൃഷ്ണപ്രസാദ് ആര്‍ പി.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ദില്ലിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്ക് നോട്ടീസ് അയച്ചു.

നവംബര്‍ 26 ന് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചുമായി ദില്ലി അതിര്‍ത്തികളിലെത്തിയതിന് ശേഷം കേന്ദ്രസര്‍ക്കാറും കര്‍ഷകരും തമ്മില്‍ നടത്തിയ ആറോളം ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
Post your Comments