ദില്ലിയില്‍ വീണ്ടും തീപിടിത്തം; 14 പേര്‍ക്ക് പരിക്ക്
ദില്ലി പിരാഗർഹിയിലെ ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം. ഒരു മാസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് ദില്ലിയില്‍ തീപിടിത്തമുണ്ടാകുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനുണ്ടായ തീപിടിത്തത്തില്‍ 14 പേർക്ക് പരിക്കേറ്റു. ഇതിൽ പതിമൂന്നും രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്. ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഉള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇത് രക്ഷാപ്രവർത്തനത്തെ ഏറെ ബാധിച്ചു. ഫാക്ടറിക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന രാസ വസ്തുക്കളാണ് തീ പടരാൻ കാരണമെന്ന് ജില്ല മജിസ്ട്രേറ്റ് ധർമേന്ദ്ര കുമാർ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.