ദില്ലി വര്‍ഗീയ കലാപം; 18 മരണം, 12 പേര്‍ക്ക് വെടിയേറ്റു

First Published 26, Feb 2020, 10:33 AM IST

ദില്ലിയിലെ സംഘർഷം, വർഗീയകലാപമായി മാറി.  ദില്ലിയിൽ മരണസംഖ്യ 16 ആയി. മുസ്തഫാബാദിലെ അക്രമത്തിൽ അർദ്ധരാത്രി ഒരാൾ കൂടി മരിച്ചു. 12 പേർക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാർ ഉൾപ്പടെ ഇരുന്നൂറ്റിയമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ ദീപു എം നായര്‍, അരുണ്‍ എസ് നായര്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

ഗോകുല്‍പുരയില്‍ മൂന്നാം ദിവസവും കലാപത്തിന് കുറവില്ല. ഇന്ന് രാവിലെ ഗോകുല്‍പുര മാര്‍ക്കറ്റിന് അക്രമികള്‍ വീണ്ടും തീവച്ചു. കലാപം തുടങ്ങിയതിന് ശേഷം ഗോകുല്‍പുര മാര്‍ക്കറ്റിന് ഇത് മൂന്നാം തവണയാണ് തീ വച്ചത്. എന്നാല്‍ ഒരു മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്.

മോജ്പുരയിലും സ്ഥിതി സമാനമാണ്. തെരുവുകള്‍ അര്‍ദ്ധസൈനീക വിഭാഗത്തിന്‍റെ കീഴിലാണ്. ഇവിടെ നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിക്കുകയായിരുന്നു.

പത്തോളം സ്ഥലങ്ങളില്‍ ഇന്നും നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.

ദില്ലിയിൽ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡിഎംആർസി അറിയിച്ചു.  വടക്കുകിഴക്കൻ ദില്ലിയിലെ എല്ലാ സ്കൂളുകൾക്കും ഇന്നും അവധിയാണ്.

ഇവിടത്തെ സിബിഎസ്‍സി പരീക്ഷകളും ബോർഡ് പരീക്ഷകളും മാറ്റി വച്ചു.  ആളുകളോട് വീടിനകത്ത് തുടരാൻ തന്നെയാണ് പൊലീസിന്‍റെയും കേന്ദ്രസേനയുടെയും നിർദേശം.

ദില്ലിയിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ സൈന്യത്തെ ഇറക്കേണ്ടെന്ന സാഹചര്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി.

അമിത് ഷാ ദില്ലിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന് തവണ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു.

ഇതിനിടെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ വീടിന് മുന്നിൽ ജാമിയ കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാർത്ഥികളടക്കം പുലർച്ചെയാണ് പ്രതിഷേധവുമായി എത്തിയത്. എന്നാൽ, പുലർച്ചെയോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

undefined

കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാകും ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുക.

ദില്ലിയിൽ ക്രമസമാധാനച്ചുമതലയുടെ മേൽനോട്ടം വഹിക്കാൻ പ്രത്യേക കമ്മീഷണറെ പുതുതായി നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യൽ കമ്മീഷണറായി എസ് എൻ ശ്രീവാസ്തവയാണ് ചുമതലയേറ്റെടുത്തത്.

ഇന്നലെ കലാപമേഖലയിൽ നിന്ന് നേരിട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ മതം ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും കലാപകാരികൾ തടഞ്ഞിരുന്നു.

മുസ്‍തഫാബാദില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പള്ളികള്‍ അക്രമികള്‍ കത്തിച്ചതായും വിവരം പുറത്തു വരുന്നുണ്ട്. ഇതില്‍ ഒരു പള്ളിയിലെ തീ കെടുത്തിയ ശേഷം അഗ്നിശമനസേന തിരിച്ചു പോയതിന് പുറകേ അക്രമികള്‍ പള്ളി വീണ്ടും കത്തിച്ചു.

അര്‍ദ്ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത്ത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജഫ്രാബാദിലേക്കും മൗജ്പൂരിലേക്കുമുള്ള റോഡുകള്‍ പൊലീസ് ഇപ്പോള്‍ തുറന്നു കൊടുത്തിട്ടുണ്ട്.

കലാപം തുടരുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്‍തവയും ദില്ലി പൊലീസിലേയും കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു.

ജഫ്രാബാദ്, കര്‍വാള്‍ നഗര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണ്. ഇവിടൊയൊക്കെ റോഡുകളില്‍ അക്രമികള്‍ കൂട്ടമായി ചുറ്റിതിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആളുകളുടെ പേര് ചോദിച്ചറിഞ്ഞ് വര്‍ഗ്ഗീയമായി ചേരി തിരിഞ്ഞ് അക്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടുതല്‍ അര്‍ധ സൈനികരേയും ദില്ലി പൊലീസിനേയും രംഗത്തിറക്കിയിട്ടും കലാപത്തിന് കാര്യമായ ശമനമില്ല.

കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വിൽപനക്കാരൻ മുഹമ്മദ് ഫുർകാൻ (32), രാഹുൽ സോളങ്കി (26), ഗോകുൽപുരിയിലെ പൊലീസുദ്യോഗസ്ഥനായിരുന്ന രത്തൻ ലാൽ (42) എന്നിവരുടെ പേരുവിവരങ്ങൾ മാത്രമാണ് ഇതുവരെ  പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി ഹൈക്കോടതി അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ചു. ദില്ലിയിലെമ്പാടും കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്.

ടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ദില്ലി പൊലീസിന് കർശന നിർദേശം നൽകി.

loader