കൊവിഡ് ബാധിതർ; രാജ്യതലസ്ഥാനം മൂന്നാമത് !!
പലരാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ നിരക്കിൽ കുറവ് കണ്ടുതുടങ്ങിയെങ്കിലും ഇന്ത്യയിൽ രോഗികളുടെ നിരക്കും മരണവും കൂടിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് ക്രമാതീതമായ ഉയരാനുള്ള സാധ്യതയും ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു. ദില്ലിയില്‍ 16281 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7495 പേര്‍ രോഗമുക്തി നേടി. 316 പേര്‍ മരണപ്പെട്ടു. ആശുപത്രി ബെഡുകളുടെ അഭാവം ദില്ലിയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോം ക്വാറന്‍റീന് കൂടുതല്‍ പ്രധാന്യം കൊടുക്കാന്‍ ദില്ലി സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്. എന്നാൽ കൊവിഡ് വ്യാപനം ഗുരുതരമായതോടെ ദില്ലിയിലെ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആക്കുകയാണ്. ദില്ലി സർക്കാർ പുറത്തിറക്കിയ കൊവിഡ് ആശുപത്രികളുടെ പുതിയ പട്ടികയിൽ അഞ്ച് ഹോട്ടലുകളാണുള്ളത്. ഹോട്ടൽ ക്രൗൺ പ്ലാസ, സൂര്യ, സിദ്ധാർത്ഥ, ഷെറാട്ടൻ, ജിവിതേഷ് എന്നീ ഹോട്ടലുകളാണ് ചികിത്സ കേന്ദ്രങ്ങളാകുന്നത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ദില്ലി സർക്കാർ നടപടി. അഞ്ച് സ്വകാര്യ ആശുപത്രികളേയും കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.ഇന്ത്യയിലാകെ 1,73,763 കൊവിഡ് ബാധിതരാണുള്ളത്. 82,627 രോഗമുക്തരായപ്പോൾ 4,980 മരണങ്ങളും സംഭവിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ് ദില്ലി. 59,546 കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയാണ് ഒന്നാമത്. തമിഴ്നാട്ടിൽ 19,372ഉും, ഗുജറാത്തിൽ 15,562ഉും കൊവിഡ് ബാധിതരാണുള്ളത്.

ദില്ലിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ കഴിയുന്ന കൊവിഡ് രോഗിയെ ചികിത്സിക്കുന്ന പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ

രോഗമുക്തിക്കു വേണ്ടി പ്രാർഥിക്കുന്ന കൊവിഡ് ബാധിതരുടെ ആത്യാഹിത വിഭാഗത്തിൽ കഴിയുന്ന സ്ത്രീ.

സംസ്കാര ചടങ്ങുകൾക്ക് വേണ്ടി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മോർച്ചറിക്ക് പുറത്തേയ്ക്ക് കൊണ്ടുവരുന്ന മോർച്ചറി ജീവനക്കാർ.

അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രി വാർഡ് ഇപ്പോൾ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു. ആരോഗ്യപ്രവർത്തകനെയും ചിത്രത്തിൽ കാണാം

കൊവിഡ് ബാധിതന്റെ കൈ ചേർത്തു പിടിച്ചിരിക്കുന്ന പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകൻ

പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗിയെ പരിചരിക്കുന്നു

ഐസിയുവിൽ കഴിയുന്ന കൊറോണ രോഗബാധിതൻ

ഐസിയുവിൽ കഴിയുന്ന കൊറോണ രോഗബാധിതൻ

കൊവിഡ് വാർഡിൽ ഡ്യൂട്ടിക്ക് വരുന്ന ആരോഗ്യ പ്രവർത്തകർ

ഐസിയുവിൽ കൊവിഡ് രോഗിയെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകൻ

കൊവിഡ് രോഗിയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകൻ

സംസ്കാര ചടങ്ങുകൾക്ക് വേണ്ടി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ കയറ്റുന്ന മോർച്ചറി ജീവനക്കാർ

കൊവിഡ് ബാധിതർക്കുള്ള അത്യാഹിതവിഭാഗത്തിനു മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകൻ

പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ ഐസിയുവിൽ കൊവിഡ് രോഗിയെ പരിചരിക്കുന്നു

പരസ്പരം തിരിച്ചറിയുന്നതിന്റെ ഭാഗമായി കൊവിഡ് വാർഡിൽ കയറുന്നതിനു മുമ്പ് സഹപ്രവർത്തകന്റെ പേര് പിപിഇ കിറ്റിൽ രേഖപ്പെടുത്തുന്നു.

ശ്വാസകോശത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള സ്പിരോമീറ്റർ ഉപയോഗിച്ച് കൊവിഡ് രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകൻ

അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രി വാർഡ് ഇപ്പോൾ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു. ആരോഗ്യപ്രവർത്തകയെയും ചിത്രത്തിൽ കാണാം

കൊവിഡ് വാർഡിനു മുന്നിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകൻ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam