മഹാ'രാഷ്ട്രീയം' ; ദേവേന്ദ്ര ഫട്‍നവിസിനൊപ്പം അജിത് പവാറും അധികാരത്തില്‍

First Published 23, Nov 2019, 9:14 AM

ഇന്ത്യന്‍ രാഷ്ട്രീയം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയനീക്കത്തിലൂടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബിജെപി അറുതിവരുത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21 ന്  288 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രാ വിധാന്‍സഭയിലേക്ക്  ബിജെപി 105, ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44, എഐഎംഐഎം 2 എന്ന ക്രമത്തിലായിരുന്നു പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് തൊട്ട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നവിസ് വീണ്ടും അധികാരമേല്‍ക്കുന്നത്. കാണാം ചിത്രങ്ങള്‍

തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറാമെന്ന ദേവേന്ദ്ര ഫട്നവിസിന്‍റെയും ബിജെപിയുടെയും ആഗ്രഹത്തിന് ആദ്യമുതല്‍ തടസം നിന്നത് എന്‍സിപിയും ഉദ്ധവ് താക്കറെയുമായിരുന്നു. ഒരു സമയത്ത് " ഇന്ദ്രന്‍റെ സിംഹാസനം തരാമെന്ന് പറഞ്ഞാലും ബിജെപിക്കൊപ്പമില്ലെ'ന്ന് വരെ ഉദ്ധവ് താക്കറെ പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ശിവസേന - എന്‍സിപി - കോണ്‍ഗ്രസും ചേര്‍ന്ന ത്രികക്ഷി സര്‍ക്കാറിനുള്ള സാധ്യതകള്‍ തേടിയത്. ഇതിനായി മുന്‍കൈയെടുത്തതാകട്ടെ എന്‍സിപി നേതാവ് ശരത് പവാറും.

ജാര്‍ഖണ്ഡിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നവിസിന് വീണ്ടും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള വഴി തുറന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന മാരത്തോണ്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്കൊപ്പം കസേര പങ്കിടാണ് അജിത് പവാര്‍ തീരുമാനിച്ചത്.  (മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നവിസും ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറും ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അതീവ രഹസ്യമായി നടത്തിയ ചടങ്ങായതിനാല്‍ അധികാരമേല്‍ക്കല്‍ ചടങ്ങ് ലളിതമായിരുന്നു.)

എന്‍സിപിയെ പിളര്‍ത്തി, കേന്ദ്രസര്‍ക്കാറിന്‍റെ സഹായത്താല്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച ശേഷം ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെ മഹാരാഷ്ട്രാ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത് സിംഗ് കോശാരിയില്‍ നിന്ന് സത്യവാചകം ഏറ്റ് ചൊല്ലുന്ന ദേവേന്ദ്ര ഫട്നവിസ്.

മൂന്ന് മുതല്‍ നാല് വരെ അജിതും ഫട്നവിസും തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാഷ്ട്രപതി ഭവനിലെത്തി. ആറ് മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പു വച്ചു. തൊട്ട് പിന്നാല രാഷ്ട്രപതി ഭവന്‍ ഇത് പരസ്യപ്പെടുത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് രഹസ്യമാക്കി വച്ചു.

തുടര്‍ന്ന് മഹാരാഷ്ട്രാ രാജ്ഭവനില്‍ ദേവേന്ദ്ര ഫട്നവിസും അജിത് പവാറും എത്തിചേര്‍ത്തു. മിനിട്ടുകള്‍ക്കുള്ളില്‍ ഇരുവരും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റൂ.

എന്‍സിപിയുടെ 56 എംഎല്‍എമാരില്‍ 35 എംഎല്‍എമാരെ പിളര്‍ത്തിയാണ് ശരത് പവാറിന്‍റെം മരുമകന്‍ അജിത് പവാര്‍ ബിജെപി പാളയത്തിലെത്തിയതെന്നാണ് അവകാശപ്പെടുന്നത്.  145 സീറ്റുകള്‍ അധികാരമുറപ്പിക്കാന്‍ വേണ്ടിടത് ബിജെപിക്കും അജിത്തിനും കൂടുതല്‍ പേരെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് അടര്‍ത്തിയെടുക്കേണ്ടി വരും.

എന്‍സിപിയെ പിളര്‍ത്തി ബിജെപി പാളയത്തിലെത്തിയ അജിത് പവാര്‍ ദേവേന്ദ്ര ഫട്നവിസിനൊപ്പം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ഇന്ന് രാവിലെ ഏഴ് മണിയോടെ സത്യപ്രതിജ്ഞ ചെയ്യുന്നു.

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒരുമിക്കുന്ന ത്രികക്ഷി സര്‍ക്കാറിനെ പ്രതീക്ഷിച്ചിരിക്കുന്ന മഹാരാഷ്ട്രീയന്‍ രാഷ്ട്രീയത്തിലേക്കാണ് ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകളിക്ക് ബിജെപി നേതൃത്വം കൊടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൂടി അറിവുള്ള രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷ്ട്രയില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നടത്തിയതെന്ന് വ്യക്തം. മുഖ്യമന്ത്രിയായി ഫട്നവിസ് അധികാരമേറ്റെടുത്തതിന് തൊട്ടു പുറകേ മോദിയുടെ അഭിനന്ദന ട്വിറ്റ് എത്തി.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് വേണ്ടിയുള്ള നീക്കങ്ങള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍റെ നേതൃത്വത്തില്‍ ഒരു വശത്ത് നടക്കുന്നതിനിടെയാണ് മരുമകന്‍ അജിത്ത് പവാറിന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്.  അജിത് പവാറിനെതിരെയുള്ള എന്‍ഫോഴ്സ്മെന്‍റ് കേസുകളെ മുന്‍ നിര്‍ത്തിയാണ് ബിജെപി കുതിരക്കച്ചവടം നടത്തിയതെന്ന ആരോപണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയുമായുള്ള അധികാര തര്‍ക്കമാണ് അജിത് പവാറിനെ ബിജെപിയുമായി അടുക്കാന്‍ പ്രയരിപ്പിച്ചതെന്നും ആരോപണമുണ്ട്. എന്‍സിപി, കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നായിരുന്നു ശരത് പവാറിന്‍റെയും മകള്‍ സുപ്രിയാ സുലെയുടെയും തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കം മുതലേ അജിത് പവാറിന് വിരുദ്ധാഭിപ്രായമാണ് ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന് വാര്‍ത്തകള്‍.