ദില്ലി ചലോ: ആശയ്ക്ക് വക നല്‍കാതെ സര്‍ക്കാര്‍; ദില്ലിയുടെ അതിര്‍ത്തി അടച്ച് കര്‍ഷകര്‍
First Published Nov 30, 2020, 2:32 PM IST
എന്‍ഡിഎ സര്‍ക്കാറിന്‍റെ കര്‍ഷക പരിഷ്കരണ നിയമത്തിനെതിരെ തുടര്‍ച്ചയായ അഞ്ചാം ദിവസവും സമരം തുടരുന്ന കര്‍ഷകര്‍, ദില്ലി സംസ്ഥാനത്തേക്കുള്ള വഴികള്‍ അടച്ചിട്ട് സമരം ശക്തമാക്കുമെന്ന് അറിയിച്ചു. സമരം ആരംഭിച്ച ആദ്യ രണ്ട് ദിവസം കര്‍ഷകര്‍ ദില്ലിയില്‍ പ്രവേശിക്കാതിരിക്കാനായി എന്‍ഡിഎ സര്‍ക്കാര്‍ ദില്ലി പൊലീസിനെയും സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ അര്‍ദ്ധസൈനീക വിഭാഗങ്ങളെയും രംഗത്തിറക്കിയിരുന്നു. ദില്ലി - ഹരിയാനയിലേക്കുള്ള ദേശീയ പാതകളില്‍ വലിയ കിടങ്ങുകള്‍ കുത്തിയും ബാരിക്കേടുകള്‍ ഉയര്‍ത്തിയും കര്‍ഷക മാര്‍ച്ചിനെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ പ്രതിരോധങ്ങളെ തട്ടിമാറ്റിയ കര്‍ഷകരില്‍ ഒരു വിഭാഗം ദില്ലിയിലേക്ക് കടന്നു. മറുവിഭാഗം ദില്ലിയുടെ അതിര്‍ത്തികളില്‍ തന്നെ തുടരുകയായിരുന്നു.ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തുപ്രഭ , റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.

ദില്ലി ചലോ മാര്‍ച്ചിന്‍റെ ആദ്യ രണ്ട് - മൂന്ന് ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം സമാധാമപരമായ സമരമാണ് ദില്ലി അതിര്‍ത്തികളിലും കര്‍ഷകര്‍ എത്തിചേര്‍ന്ന നിരങ്കരി മൈതാനത്തും ഇപ്പോള്‍. പാട്ടുകള്‍ പാടിയും ഭക്ഷണം വച്ചും കര്‍ഷക നിയമത്തിന്‍റെ പോരായ്മകളും അപകടങ്ങളും വിശദീകരിച്ചുമാണ് കര്‍ഷകര്‍ ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ട് പോകുന്നത്.

എന്‍ഡിഎ സർക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം സമരക്കാര്‍ തള്ളികയും സമരം കൂടുതല്‍ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദില്ലിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചത്.
Post your Comments