ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഇത് മഞ്ഞ് കാലം
കശ്മീര്‍ താഴ്വരെയില്‍ എത്തിചേര്‍ന്ന പുറത്ത് നിന്നുള്ളവരെല്ലാം ഏക സ്വരത്തില്‍ പറയും, ' ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത്, ഇതാണ് ഇതാണ് ഇതാണ്' എന്ന്. അതേ അത്രയും മനോഹരിയാണ്, കശ്മീര്‍. ഡിസംബറില്‍ പ്രത്യേകിച്ചും. രാഷ്ട്രീയമായി പതിറ്റാണ്ടുകളായി ഏറെ പ്രശ്നബാധിതമാണ് കശ്മീര്‍. എന്നാല്‍ കാലം, മനുഷ്യന്‍റെ അനുവാദത്തിന് കാത്തുനില്‍ക്കാറില്ല. ഋതുക്കള്‍ അവയുടെ കാലത്ത് വന്നുപോയിക്കൊണ്ടേയിരിക്കും. വസന്തം , ഗ്രീഷ്മം , ശരത്കാലം, ഹേമന്തകാലം... കാലങ്ങളങ്ങനെ ആരെയും കാത്ത് നില്‍ക്കാതെ വന്ന് പോയിക്കൊണ്ടിരിക്കും. ഒരു രാഷ്ട്രീയ / മത പ്രത്യയശാസ്ത്രത്തിനും അതിനെ തടുക്കാനാകില്ല. എന്നാല്‍ ഇന്ന് പതിവിനേക്കാള്‍ കശ്മീരിലെ മഞ്ഞിന് കാവലുണ്ട്. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് കശ്മീര്‍ മുന്‍പത്തേക്കാളും സൈനീകവത്ക്കരിക്കപ്പെട്ടു. എങ്കിലും മഞ്ഞിന് കശ്മീരിനെ പുണരാതാകില്ലല്ലോ... ഇത്തവണ കനത്ത മഞ്ഞ് വീഴ്ചയാണ് കശ്മീരില്‍. കാണാം കശ്മീരിലെ മഞ്ഞ് കാലം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
129

229
329
429
529
629
729
829
929
1029
1129
1229
1329
1429
1529
1629
1729
1829
1929
2029
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos