17000 അടി ഉയരത്തില്‍, മൈനസ് 20 ഡിഗ്രിയില്‍, റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിംവീർസ്

First Published 26, Jan 2020, 10:10 AM IST


ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  17,000 അടി ഉയർത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്ന് വാർത്താ ഏജൻസി എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

തണുത്ത കാലാവസ്ഥയിൽ രാജ്യത്തെ സേവിക്കുന്ന സൈനികരെ 'ഹിംവീർസ്' (ഹിമാലയത്തിലെ ധീര സൈനികർ) എന്നാണ് വിളിക്കുന്നത്.  സൈനികർ 'ഭാരത് മാതാ കി ജയ്', 'വന്ദേമാതരം' തുടങ്ങി ദേശസ്‌നേഹ മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ചു. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമായി മാറിയ ചരിത്ര നിമിഷത്തിന്‍റെ  ഓർമയ്ക്കായി എല്ലാ വർഷവും ജനുവരി 26 ന് ഇന്ത്യ, റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നിട്ട് ഇന്നേക്ക് 71 വര്‍ഷം തികഞ്ഞിരിക്കുന്നു. കാണാം ചിത്രങ്ങള്‍.
 

undefined

undefined

undefined

undefined

undefined

undefined

loader