- Home
- News
- India News
- Miss Universe 2021: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഇന്ത്യന്‍ വിശ്വസുന്ദരി; ചിത്രങ്ങള്‍ കാണാം
Miss Universe 2021: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഇന്ത്യന്‍ വിശ്വസുന്ദരി; ചിത്രങ്ങള്‍ കാണാം
2000 ല്‍ ലാറ ദത്ത വിശ്വസന്ദരീ പട്ടം ((Miss Universe) നേടിയതിന് ശേഷം ഇന്ത്യയിലേക്കൊരു വിശ്വസുന്ദരി പട്ടമെത്തുന്നത് ഹർനാസ് സന്ധുവിലൂടെ (Harnaaz Sandhu). ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധുവാണ് വീണ്ടുമൊരു വിശ്വസുന്ദരീ പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അവസാന റൌണ്ടില്‍ മത്സരാർത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഇന്ത്യ കിരീടം ചൂടിയത്. ലോകം മൊത്തം തത്സമയം കണ്ടുകൊണ്ടിരിക്കെ മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.

ഹർനാസ് സന്ധു ജനിച്ച വര്‍ഷമായിരുന്നു ഇന്ത്യ അവസാനമായി ലാറ ദത്തയിലൂടെ വിശ്വസുന്ദരീപട്ടം നേടിയത്. അതിന് മുമ്പ് 1994 ല്‍ സുസ്മിത സെന്നിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായൊരു വിശ്വസുന്ദരീ പട്ടം എത്തിയത്.
പരാഗ്വേയും ദക്ഷിണാഫിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ തത്സമയം കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.
ഓമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വിശ്വസുന്ദരി മത്സരം മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, മത്സരം യഥാസമയം നടക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.
ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.
''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു'' എന്നായിരുന്നു ഹർനാസ് നൽകിയ മറുപടി.
ഈ മറുപടിയോടെ ഹര്‍നാസ് അവസാന മൂന്ന് പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. അവസാന 5 പേരില്‍ ഒരാളായിരുന്നപ്പോള്‍ "കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്ന് പലരും കരുതുന്നു, അങ്ങനെയല്ലെങ്കിൽ അവരെ ബോധ്യപ്പെടുത്താൻ നിങ്ങൾ എന്ത് ചെയ്യും?" എന്ന ചോദ്യമായിരുന്നു ഹര്‍നാസിന് നേരിടേണ്ടിവന്നത്.
"പ്രകൃതി ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് കാണുമ്പോൾ എന്‍റെ ഹൃദയം തകരുന്നു. ഇതെല്ലാം നമ്മുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലമാണ്. ഇത് പ്രവർത്തിക്കാനും കുറച്ച് സംസാരിക്കാനുമുള്ള സമയമാണെന്ന് എനിക്ക് പൂർണ്ണമായും തോന്നുന്നു. കാരണം നമ്മുടെ ഓരോ പ്രവർത്തിയ്ക്കും പ്രകൃതിയെ രക്ഷിക്കാനോ കൊല്ലാനോ കഴിയും. അനുതപിക്കുന്നതിനേക്കാളും നന്നാക്കുന്നതിനേക്കാളും നല്ലത് തടയുകയും സംരക്ഷിക്കുകയും ചെയ്യുക. ഇതാണ് ഞാൻ ഇന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്." എന്നായിരുന്നു.
മോഡലും നടിയുമായ ഹര്‍നാസ് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയില്‍ നടന്ന മത്സരത്തിലാണ് മിസ് യൂണിവേഴ്സ് ഇന്ത്യ 2021 ആയി തെരഞ്ഞെടുക്കപ്പെട്ടത്.
2017-ൽ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹർനാസ് തന്‍റെ സൗന്ദര്യമത്സര യാത്ര തുടങ്ങുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ഹർനാസ് സന്ധു.
ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 പോലെയുള്ള ഒന്നിലധികം മത്സരങ്ങളില്‍ അവര്‍ വിജയം നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ടൈംസ് ഫ്രഷ് ഫേസ് 2021-ലെ മത്സരത്തിനിടെ, മിസ് യൂണിവേഴ്സ് ക്രൗണിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഹർനാസ് പറഞ്ഞതിങ്ങനെയായിരുന്നു. “തയ്യാറാകാൻ ഏറ്റവും കുറഞ്ഞ സമയം ലഭിച്ച ഒരേയൊരു സ്ഥാനാർത്ഥി ഞാനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് മികച്ച പതിപ്പ് കൊണ്ടുവരാൻ ടീം വളരെയധികം പരിശ്രമിക്കുന്നു. ആശയവിനിമയത്തിന്‍റെ കാര്യത്തിലായാലും ആത്മവിശ്വാസത്തോടെ എന്നെത്തന്നെ പുറത്തെടുക്കുന്നതിലായാലും എനിക്ക് ധാരാളം പരിശീലനം ലഭിക്കുന്നു. നിങ്ങൾ ഓരോരുത്തരും ഈ പ്രക്രിയ ആസ്വദിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രമങ്ങളെല്ലാം വെറുതെയാകില്ല." എന്നായിരുന്നു.
ടൈംസ് ഫ്രഷ് ഫേസ് 2021-ലെ മത്സരത്തിനിടെ, മിസ് യൂണിവേഴ്സ് ക്രൗണിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഹർനാസ് പറഞ്ഞതിങ്ങനെയായിരുന്നു. “തയ്യാറാകാൻ ഏറ്റവും കുറഞ്ഞ സമയം ലഭിച്ച ഒരേയൊരു സ്ഥാനാർത്ഥി ഞാനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് മികച്ച പതിപ്പ് കൊണ്ടുവരാൻ ടീം വളരെയധികം പരിശ്രമിക്കുന്നു. ആശയവിനിമയത്തിന്‍റെ കാര്യത്തിലായാലും ആത്മവിശ്വാസത്തോടെ എന്നെത്തന്നെ പുറത്തെടുക്കുന്നതിലായാലും എനിക്ക് ധാരാളം പരിശീലനം ലഭിക്കുന്നു. നിങ്ങൾ ഓരോരുത്തരും ഈ പ്രക്രിയ ആസ്വദിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രമങ്ങളെല്ലാം വെറുതെയാകില്ല." എന്നായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam