നിവാര്‍ ചുഴലിക്കാറ്റ് ; തമിഴ്നാടും പോണ്ടിച്ചേരിയും അതീവ ജാഗ്രതയില്‍
First Published Nov 25, 2020, 3:30 PM IST
ഇന്ന് (25.11.20) അർദ്ധരാത്രിയോടെയോ നാളെ (26.11.20) പുലർച്ചെയോടുകൂടിയോ തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നിലവിൽ തീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരം അതീവ ജാഗ്രതയിലാണ്. ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള മഹാബലിപുരത്തിനും (ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റർ) പുതുച്ചേരിയിലെ കാരയ്ക്കലിനുമിടയിൽ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിന്‍റെ തീരമേഖലയ്ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നിവാര്‍ എന്ന വാക്കിന് അര്‍ത്ഥം പ്രതിരോധം എന്നാണ്.
Post your Comments