എയിംസില്‍ നേഴ്സുമാരുടെ സമരം; കേന്ദ്രത്തിന്‍റെ അന്ത്യശാസനം തള്ളി യൂണിയന്‍

First Published Dec 15, 2020, 12:13 PM IST

ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നലെ മുതല്‍ നഴ്സുമാരുടെ മിന്നൽ പണിമുടക്ക് നടക്കുകയാണ്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് ആദ്യ ദിനം സമരം നടന്ന്. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നേഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചത്. ഒരു മാസം മുൻപ് മാനേജ്മെന്‍റിനോട് തങ്ങളുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പരാതി പരിഗണിക്കുകയോ അനുഭാവപൂര്‍ണ്ണമായ ഒരു തീരുമാനമോ മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ വന്നതോടെയാണ്  സമരത്തിന് നിര്‍ബന്ധിതരായതെന്ന് സമരസമിതി യൂണിയൻ നേതാക്കൾ പറഞ്ഞു. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അന്ത്യശാസനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. 20 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധമായ 'ദില്ലി ചലോ' മാര്‍ച്ച് ശക്തമാകുന്നതിനിടെ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ച സമരം കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ നേഴ്സസുമാര്‍ നടത്തുന്ന  സമരം രണ്ടാം ദിനം പിന്നിട്ടതോടെ അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആശുപത്രിയിലെ സേവനങ്ങൾക്ക് തടസമില്ലാതെയിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതർക്ക് കേന്ദ്രം നിർദ്ദേശം നൽകി. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് നേഴ്സുമാരുടെ സമരം.

ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുൻപ് മാനേജ്മെന്‍റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

ഇന്നലെയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. ജീവനക്കാരെ അനുനയിപ്പിക്കാൻ എയിംസ് അധികൃതർ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഇത് തള്ളി.

സമരത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് എയിംസിലെ മലയാളി നഴ്സിന് ദില്ലി പൊലീസിന്‍റെ മർദ്ദനമേറ്റെന്ന് പരാതി ഉയര്‍ന്നു. സമരത്തിനെത്തിയ നഴ്സുമാരെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസ് നഴ്സിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി.

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് നഴ്സിന്‍റെ കാല് പൊട്ടി. ഇതോടെ നേഴ്സുമാര്‍ എയിംസ് ഡയറക്ടർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം തുടങ്ങി. എംയിസ് കാമ്പസിനകത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, സമരവുമായി ബന്ധപ്പെട്ട് നഴ്സുമാർ അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ അന്ത്യശാസനം എംയിസ് നഴ്സ് യൂണിയൻ തള്ളി. പ്രശ്നങ്ങൾ 2019 ഡിസംബറിൽ പരിഹരിക്കാമെന്ന ഉറപ്പ്‌ നൽകിയതാണെന്ന് യൂണിയന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയായും പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാർ തയ്യാറായില്ല.

കൊവിഡ് സാഹചര്യമായതിനാലാണ് ഇത്രയും നാൾ സമരം ചെയ്യാതെ ഇരുന്നത്. ഒരു മാസം മുൻപ് നൽകിയ സമര നോട്ടീസിന് പോലും മറുപടി നൽകിയിട്ടില്ലെന്നും സമരം അടിച്ചമർത്താനാണ് ഇപ്പോൾ എംയിസിന്‍റെ ശ്രമമെന്നും എംയിസ് നഴ്സ് യൂണിയൻ ആരോപിച്ചു.

അവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം ശക്തമായി തുടരുമെന്ന് എയിംസ് നേഴ്സിംഗ് യൂണിയൻ സെക്രട്ടറി സി.കെ.ഫമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്.

ജീവനക്കാരെ അനുനയിപ്പിക്കാൻ എയിംസ് അധികൃതർ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഇത് തള്ളി. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചുള്ള നേഴ്സുമാരുടെ സമരം എയിംസിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

കൊവിഡിന്‍റെ ആരംഭത്തില്‍ എയിംസിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്കും  പിപികിറ്റും കൈയ്യുറകളും സാനിറ്റൈസറും ഇല്ലാത്തതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍മന്ന് നേഴ്സുമാര്‍ക്കായി വാങ്ങി നല്‍കിയ പിപികിറ്റിന് ഗുണമേന്മയില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഉപയോഗശൂന്യമായ വിലകുറഞ്ഞ പിപികിറ്റുകളാണ് നേഴ്സുമാര്‍ക്ക് വാങ്ങി നല്‍കിയതെന്നായിരുന്നു പരാതി. ശരിയായ സംരക്ഷണമില്ലാതെ ജോലി ചെയേണ്ടി വന്നതിനെ തുടര്‍ന്ന് ദില്ലിയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധയുണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു.

23  ആവശ്യങ്ങളുന്നയിച്ചാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സ് യൂണിയൻ സമരത്തിന് ആഹ്വാനം ചെയ്തത്. 1. ആറാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കുക, 2. മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക, 3. കരാർ അടിസ്ഥാനത്തിൽ എയിംസിലേക്ക് സ്വകാര്യ ഏജൻസിയിൽ നിന്ന് നഴ്സുമാരെ നിയമിക്കുന്നത് നിർത്തുക, 4. കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നല്‍കിവരുന്ന ചികിത്സാ സൗകര്യം ഉറപ്പ് വരുത്തുക, 5. നഴ്സിംഗ് നിയമനത്തിൽ ആൺ- പെൺ അനുപാതികം പാലിക്കുക, 6. ജീവനക്കാരുടെ താമസ സൗകര്യം വർധിപ്പിക്കുക എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.