ഇന്ത്യൻ ഭരണഘടനയ്ക്ക് എഴുപതാം പിറന്നാൾ; കാണാം ഭരണഘടനയിൽ‌ ഒപ്പുവച്ച മലയാളികളെ

First Published 26, Nov 2019, 11:35 AM

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ ഇരുപത്തി ആറ്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. ദേശീയ നിയമ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ഇന്ന് നമ്മുടെ ഭരണഘടന എഴുപത് വയസ്സ് പൂർത്തിയാക്കുകയാണ്. 1949 നവംബർ ഇരുപത്തി ആറിന് ഭരണഘടനാ നിർമാണസഭ അം​ഗീകരിച്ച നമ്മുടെ ഭരണഘടന 1950 ജനുവരി ഇരുപത്തി ആറിനാണ് നിലവിൽ വന്നത്. 2015 മുതലാണ് നവംബർ ഇരുപത്തി ആറ് ഭരണഘടനാ ദിന‌മായി ആചരിക്കാൻ തുടങ്ങിയത്. 

ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളെന്ന നിലയിൽ ഭരണഘടനയിൽ ഒപ്പുവച്ചത് മൂന്നു വനിതകൾ ഉൾപ്പെടെ പതിമൂന്ന്  മലയാളികൾ. മലയാളിയല്ലെങ്കിലും, പിന്നീട് കേരളത്തിൽനിന്ന് മൂന്നു വട്ടം ലോക്സഭയിലെത്തിയ എം.മുഹമ്മദ് ഇസ്മയിൽ സാഹിബും (മദ്രാസ്) ഒപ്പുവച്ചവരില്‍ ഉൾപ്പെടുന്നു. ചിത്രങ്ങൾ കാണാം..
 
പനമ്പിള്ളി ​ഗോവിന്ദമേനോൻ (ചാലക്കുടി സ്വദേശി, കൊച്ചി പ്രധാനമന്ത്രി, തിരു – കൊച്ചി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി)

പി എസ് നടരാജപിള്ള (തിരുവനന്തപുരം സ്വദേശി, തിരു–കൊച്ചി മന്ത്രി, ലോക്സഭാംഗം)

ആനി മസ്ക്രീൻ(തിരുവനന്തപുരം സ്വദേശി, തിരു–കൊച്ചി മന്ത്രി, ലോക്സഭാംഗം)

ദാക്ഷായണി വേലായുധൻ (കൊച്ചി മുളവുകാട് സ്വദേശി, കൊച്ചി നിയമസമിതി, ഇടക്കാല പാർലമെന്റ് എന്നിവയിൽ അംഗം)

ബി പോക്കർ സാഹിബ് (തലശ്ശേരി സ്വദേശി, മദ്രാസ് നിയമസഭാംഗം)

പട്ടം താണുപിള്ള (തിരുവനന്തപുരം സ്വദേശി, തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു–കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, പഞ്ചാബ് – ആന്ധ്ര ഗവർണർ)

ആർ ശങ്കർ (കൊല്ലം പുത്തൂർ സ്വദേശി, കേരള മുഖ്യമന്ത്രി)

പി ടി ചാക്കോ( കോട്ടയം വാഴൂർ സ്വദേശി കേരളത്തിൽ മന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാംഗം)

അമ്മു സ്വാമിനാഥൻ (ഒറ്റപ്പാലം ആനക്കര സ്വദേശി, ഇടക്കാല പാർലമെന്റ്, ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗം)

ഡോ ജോൺ മത്തായി (കോഴിക്കോട് സ്വദേശി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി, പിന്നെ ധനമന്ത്രി)

എം മുഹമ്മദ് ഇസ്മയിൽ സാഹിബ്

എം മുഹമ്മദ് ഇസ്മയിൽ സാഹിബ്

കെ എ മുഹമ്മദ് (കൊല്ലം ചവറ സ്വദേശി, ശ്രീമൂലം സഭ, തിരുവിതാംകൂർ, തിരു–കൊച്ചി നിയമസഭകളിൽ അംഗം), എ കരുണാകര മേനോൻ (പെരിന്തൽമണ്ണ സ്വദേശി, ഇടക്കാല പാർലമെന്റ് അംഗം), പി കുഞ്ഞിരാമൻ(തലശ്ശേരി സ്വദേശി, ഇടക്കാല പാർലമെന്റ് അംഗം) എന്നിവരും ഭരണഘടനയിൽ ഒപ്പുവച്ച മലയാളികളിൽ ഉൾപ്പെടുന്നു.

loader