- Home
- News
- India News
- Tejashwi Wedding : തേജസ്വിയെ വരണമാല്യം ചാർത്താൻ രാജേശ്വരിയായി റേച്ചൽ : ചിത്രങ്ങൾ കാണാം
Tejashwi Wedding : തേജസ്വിയെ വരണമാല്യം ചാർത്താൻ രാജേശ്വരിയായി റേച്ചൽ : ചിത്രങ്ങൾ കാണാം
ഹിന്ദു മതാചാരപ്രകാരം സൈനിക് ഫാംസിൽ നടന്ന ചടങ്ങുകൾക്ക് ശേഷം, റേച്ചൽ രാജേശ്വരി യാദവ് എന്ന പേരും സ്വീകരിച്ചു.

ബിഹാർ മുൻ ഉപ മുഖ്യമന്ത്രിയും, മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനും രാഷ്ട്രീയ ജനതാ ദൾ നേതാവുമായ തേജസ്വി യാദവ് വിവാഹിതനായി.
ദില്ലി സ്വദേശി റേച്ചൽ ഗോഡിഞ്ഞൊ ആണ് വധു. ഹിന്ദു മതാചാരപ്രകാരം സൈനിക് ഫാംസിൽ നടന്ന ചടങ്ങുകൾക്ക് ശേഷം, റേച്ചൽരാജേശ്വരി യാദവ് എന്ന പേരും സ്വീകരിച്ചു. ചുരുക്കം ചില വിശിഷ്ട അതിഥികൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.
ലാലുവിന്റെയും റാബ്രിയുടെയും ഏഴു പെൺമക്കളിൽ ഒരാളായ രോഹിണി യാദവ് ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ദില്ലിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലാണ് റേച്ചലിന്റെ വീട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹജീവിതം തുടങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.
തേജസ്വിയുടെയും രാജേശ്വരിയുടെയും വിവാഹം നടന്നത് ദില്ലിയിലെ ഒരു ഫാം ഹൗസിൽ വെച്ചാണ്. തേജസ്വിയുടെ സഹോദരി മിസാ ഭാരതിയുടെയാണ് ഈ ഫാം ഹൗസ്. ചൊവ്വാഴ്ച നിശ്ചഴ്ച വിവാഹത്തിന്റെ ചടങ്ങുകൾ ഇന്നാണ് ഇവിടെ വെച്ച് നടത്തപ്പെട്ടത്. വിവാഹത്തിൽ മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പത്നി ഡിംപിൾ യാദവുമൊത്ത് സംബന്ധിക്കുകയുണ്ടായി.
വിഐപി വിവാഹമായതുകൊണ്ടുതന്നെ, ചടങ്ങുകൾ നടന്ന ഫാം ഹൗസിന്റെ അകത്തും പുറത്തും കടുത്ത സുരക്ഷാ ബന്തവസ്സുകൾ ഏർപ്പെടുത്തപ്പെട്ടിരുന്നു. അകത്തേക്ക് വരുന്ന ഓരോ വാഹനവും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിട്ടിരുന്നത്. ഒന്നിലധികം ഗേറ്റുകളിൽ വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുന്നുണ്ടായിരുന്നു. വിവാഹ വേദിക്കു പുറത്ത് ബൗൺസർമാരുടെ സാന്നിധ്യവും കൗതുകം പകർന്നു. പിങ്ക് - നീല നിറങ്ങളിലാണ് വിവാഹ വേദി അലങ്കരിക്കുന്നത്. പ്രവേശന കവാടം വെളുപ്പും റോസും നിറത്തിലുള്ള പനിനീർപ്പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ലളിതമായ രീതിയിൽ പുഷ്പാലങ്കാരങ്ങൾ വേദിയെയും ആഘോഷത്തിന് സജ്ജമാക്കിയിരുന്നു. ചടങ്ങുകൾക്ക് പിന്നാലെ അതിഥികളെക്കാത്ത് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam