മതമെന്നാല്‍ കരുണയും ദയയും; ഗുരു നാനാക്കിന് 550 -ാം ജയന്തി

First Published 12, Nov 2019, 12:23 PM

പതിനഞ്ചാം നൂറ്റാണ്ടാകുമ്പോഴേക്കും ഹിന്ദു - മുസ്ലീം മതങ്ങളില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും കൊടുകുത്തിവാഴുന്ന സ്ഥിതി വിശേഷത്തില്‍ നിന്നാണ് സിഖ് മതത്തിന്‍റെ ഉദ്ഭവം. ഹിന്ദുമതത്തിലെ ദൃഢമായ ജാതിവ്യവസ്ഥയും ഇസ്ലാം മതത്തിന്‍റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേടുമുള്ള എതിർപ്പില്‍ നിന്നാണ് ഗുരു നാനക് പുതിയൊരു ജീവിതശൈലി സമൂഹത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. കവിതകളിലൂടെയും സംഭാഷണങ്ങളിലൂടെയും ജനങ്ങളുടെ മനസ് കീഴടക്കാന്‍ കഴിഞ്ഞ ഇദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ പാകിസ്ഥാനിലെ ലാഹോര്‍ മുതല്‍ ഇന്ത്യയിലെ യമുനാതടം വരെ അനുയായികളുണ്ടായി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ് സുഖ് മതം. മതസ്ഥാപകനായ ഗുരു നാനകിന്‍റെ ജന്മദിനമാണ് ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുന്നത്. കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്‍റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്. കാണാം സിഖ് ആഘോഷങ്ങള്‍.

എഡി 1469 ലെ കാർത്തിക പൂർണിമ ദിനത്തിലാണ് സിഖി ഗുരു നാനാക്ക് ജനിച്ചത്. ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ്‌ എന്നീ പേരുകളിലും ഗുരു നാനാക്ക് ജയന്തി അറിയപ്പെടുന്നുണ്ട്.

കാതക് മാസത്തിൽ (ഒക്റ്റോബർ-നവംബർ മാസങ്ങളിൽ) വരുന്ന എന്ന പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണാഷ്ടമിയായി ലോകമാസകലം ആഘോഷിക്കപ്പെടുന്നു.

സിഖ് മതസ്ഥാപകനായ ഗുരു നാനാക് ഇന്നത്തെ പാകിസ്താനിലെ നാൻകാന സാഹിബ് എന്നറിയപ്പെടുന്ന തൽവണ്ടിയിലാണ്‌ 1469-ൽ ജനിച്ചത്.

വളരെക്കാലത്തെ ദേശാടനത്തിന്‌ ശേഷം ഇദ്ദേഹം രാവി നദിയുടെ തീരത്ത് കർതാർപൂറിൽ ഒരു ആശ്രമം സ്ഥാപിച്ചു. ഇത് ഇന്ന് ദേറാ ബാബാ നാനക് എന്നറിയപ്പെടുന്നു.

ഇന്ത്യാ-പാക് വിഭജനത്തോടെ കര്‍താപൂര്‍ പാകിസ്ഥാനില്‍ ചേര്‍ക്കപ്പെട്ടു. ഇതോടെ തങ്ങളുടെ ആത്മീയ ഗുരുവിന്‍റെ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുകയെന്നത് ഏറെക്കുറെ അപ്രാപ്യമായി തീര്‍ന്നു.

എന്നാല്‍ ഈ വര്‍ഷം, ഇന്ത്യാ-പാക് സഹകരണത്തോടെ നിര്‍മ്മിച്ച കര്‍താപൂര്‍ ഇടനാഴി സിഖ് സമൂഹത്തിന് വിഭജനത്തോടെ വേര്‍പെട്ടുപോയ തങ്ങളുടെ ആത്മീയ ഗുരുവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ വിസ ആവശ്യമിലാതെ വന്നത്.

സിഖ് മതസ്ഥർക്കിടയിലെ ഏറ്റവും പുണ്യമായ ഒരു ഉത്സവമാണിത്.  ഇന്ത്യയിൽ ഗുരു നാനാക്ക് ജയന്തി ദിവസം കേന്ദ്ര പൊതുഅവധിയാണ്.

എല്ലാ സൃഷ്ടികളിലും കുടികൊള്ളുന്ന പരമമായ സത്യമായ ഏകദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തിച്ച് കൊണ്ട് ഗുരുനാനാക്ക് ധാരാളം യാത്രകൾ ചെയ്തു.

തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമാണ് ഇദ്ദേഹം പടുത്തുയർത്തിയത്.

കബീർ ദാസിന്‍റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.

ഇസ്ലാം മതത്തിന്‍റെയും ഹിന്ദു മതത്തിന്‍റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിന് രൂപം കൊടുക്കുകയായിരുന്നു അദ്ദേഹം.

ജാതിവിഭജനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിഗ്രഹാരാധനയെ ഗുരു നാനാക്ക് ശക്തിയുക്തം എതിർത്തിരുന്നു.

പിന്നീട് ഗുരുക്കന്മാരായ ഒൻപത് പേർക്കും ഗുരുവിന്‍റെ ദിവ്യത്വം പകർന്നുകിട്ടി എന്നത് സിഖ് വിശ്വാസത്തിന്‍റെ ഭാഗമാണ്.

നാനക്, സിഖ് മതത്തിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നെങ്കിലും സിഖ് മതത്തെ ചിട്ടപ്പെടുത്തിയതും ഏകമായ ഒരു സമ്പ്രദായത്തിലേയ്ക്ക് ഉരുക്കിച്ചേർത്തതും ഇവരുടെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾക്കും ജീവിതരീതിക്കും പേരിന്‍റെ അവസാനമുള്ള സിങ്/സിംഹ് എന്ന പൊതുവായ ഭാഗത്തിനും രൂപം കൊടുത്തത് ഗുരു ഗോബിന്ദ് സിങ് ആണ്.

വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നുള്ള അഞ്ചുപേരെ ഗുരു ഗോബിന്ദ് സിങ്ങ് ജ്ഞാനസ്നാനം ചെയ്തു. ഇങ്ങനെ ഖൽസ എന്ന സാമൂഹിക സഹോദരസംഘം രൂപവത്കരിച്ചു.

1666 മുതൽ 1708 വരെയാണ് ഗുരു ഗോബിന്ദ് സിങ്ങിന്‍റെ ജീവിതകാലം. മുസ്ലീങ്ങളുമായുള്ള ഏറ്റുമുട്ടലിന്‍റെ ഇക്കാലത്ത്, അദ്ദേഹം, സിഖുകാരെ വിദഗ്ദ്ധരായ പോരാളികളുടെ ഒരു സമൂഹമാക്കി വാർത്തെടുത്തു.

പിൽക്കാലത്ത് ബ്രിട്ടീഷ് പടയുമായും സിഖുകാർ വളരെക്കാലം പോരാടി. ഇന്ത്യയിൽ ബ്രിട്ടീഷുകാർ അവസാനമായി കീഴടക്കിയ പ്രധാന ജനവിഭാഗം സിഖുകാരാണ്.

രാഷ്ട്രീയമായ പോരാട്ടത്തിന് സിഖകാരെ സഹായിച്ചത് കര്‍ഷക സമൂഹങ്ങളാണ്. കാർഷികോല്പ്പാദനത്തിന്‍റെ 20% നികുതിയായി നൽകി കർഷകർക്ക് സം‌രക്ഷണം ഏർപ്പെടുത്തുന്ന രാഖി എന്ന ഒരു സം‌വിധാനം ഇവർ ഏർപ്പെടുത്തി.

സിഖ് സമൂഹത്തിന്‍റെ ഈ സംഘടനാസം‌വിധാനം ആദ്യകാലത്ത് മുഗൾ ഭരണാധികാരികൾക്കെതിരെയും പിന്നീട് ബ്രിട്ടീഷുകാരെയും പ്രതിരോധിക്കുന്നതിന്‌ സിഖ് സമൂഹത്തെ ഏറെ സഹായകരമായി.

പതിനെട്ടാം നൂറ്റാണ്ടിൽ സിഖ് അധീനപ്രദേശങ്ങൾ സിന്ധൂനദീതടങ്ങൾ മുതൽ യമുന വരെ പരന്നു കിടന്നു. എങ്കിലും ഇവ വിവിധ ഭരണാധികഅരികൾക്ക് കീഴിലായിരുന്നു.

1799-ൽ മഹാരാജ രഞ്ജിത്‌സിങ് ഈ വിഭാഗങ്ങളെ ഏകീകരിച്ച് ലാഹോർ ആസ്ഥാനമാക്കി കേന്ദ്രീകൃതഭരണം സ്ഥാപിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ മഹാരാജ രഞ്ജിത്ത് സിങ്ങിന്‍റെ കീഴിലെത്തുമ്പോഴാണ് സിഖുകാർ അവർക്ക് പ്രാമുഖ്യമുള്ള ഒരു രാഷ്ട്രം രൂപീകരിക്കുന്നത്.

സിഖുകാർ അവരുടെ സൈനിക നൈപുണ്യത്തിനും ഭരണപരമായ കഴിവുകൾക്കും സാമ്പത്തിക ഉൽപ്പാദനത്തിനും പാശ്ചാത്യ സാങ്കേതികവിദ്യ, ഭരണനിർവ്വഹണം എന്നിവയെ സ്വാംശീകരിക്കുന്നതിനുള്ള കഴിവിനും പ്രശസ്തരാണ്.

1840-കളുടെ രണ്ടാം പകുതിയിൽ നടന്ന ആംഗ്ലോ-സിഖ് യുദ്ധങ്ങൾ എന്നറിയപ്പെടുന്ന രണ്ട് യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാർ സിഖ് സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും പഞ്ചാബിനെ തങ്ങളുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കുകയും ചെയ്തു.

ഇന്ന് ഇന്ത്യയിലെ പ്രബല സമൂഹമാണ് സിഖ്. ലോകത്ത് തന്നെ പ്രധാനപ്പെട്ട മിക്കരാജ്യങ്ങളിലും സിഖ് സാന്നിധ്യം പ്രകടമാണ്. കൃഷിയും വ്യാപാരവും കാര്യക്ഷമമായി കൊണ്ടുപോകാന്‍ കഴിയുന്ന ജനതയാണ് സിഖുകാരെങ്കിലും സ്വമതത്തിനെതിരായ എന്തിനേയും അവര്‍ എതിര്‍ക്കുന്നു.

loader