Republic Day Parade: സീമ ഭവാനി ബൈക്കർ സംഘത്തിലെ മലയാളി കരുത്ത്
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ പ്ലോട്ടില്ലെങ്കിലും ഇക്കുറി കേരളത്തിന് അഭിമാനമായി ഒരു മലയാളി വനിതയുണ്ട്. രാജ്പഥിന്‍റെ വീഥികളിലൂടെ പരേഡിനൊപ്പം നീങ്ങുന്ന സൈനിക സംഘത്തിലെ വനിതാ ബുളളറ്റ് അഭ്യാസികളിലൊരാളായി കൊല്ലം സ്വദേശിയായ ജയന്തിയുമുണ്ടാകും. ബിഎസ്എഫിന്‍റെ സീമ ഭവാനി ബൈക്കർ സംഘത്തിലെ 110 പേരിലെ ഏക മലയാളി സാന്നിധ്യമാണ് ജയന്തി. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവിന്ദ്രന്‍.

ബാലൻസ് തെറ്റാതെ കാഴ്ചക്കാരുടെ കൈയ്യടികൾ ഏറ്റുവാങ്ങി വനിതാ ബുള്ളറ്റ് സംഘം നീങ്ങുമ്പോൾ പി.ജയന്തിയെന്ന മലയാളിയും ചരിത്രത്തിന്‍റെ ഭാഗമാകും.
റിപ്പബ്ലിക് ദിനത്തിൽ രജ്പഥിൽ അഭ്യാസപ്രകടനം നടത്തുന്ന 110 അംഗ ബിഎസ്എഫ് വനിതാ സംഘത്തിലെ ഏക മലയാളിയാണ് നാലര വർഷമായി ബിഎസ്എഫിൽ കോൺസ്റ്റബിളായ ജയന്തി.
കൊല്ലം സ്വദേശിയായ ജയദേവൻ പിളളയുടെയും പത്മിനിയുടെയും മകളായ ജയന്തിക്ക് സൈനികവേഷത്തോടൊപ്പം ബുളളറ്റ് റൈഡും കുട്ടിക്കാലത്ത് തന്നെ ജയന്തിയുടെ സ്വപ്നമായിരുന്നു.
കൊല്ലം ഫാത്തിമ മാതാ കോളജിലെ പഠനക്കാലത്താണ് ജയന്തി ബുളളറ്റ് പരിശീലിക്കാന്‍ തുടങ്ങുന്നത്. നാട്ടില്‍ വച്ച് തന്നെ ബുളളറ്റ് ഓടിക്കാനും ജയന്തി പരിശീലിച്ചിരുന്നു.
ഇതിന് ശേഷമാണ് സേനയുടെ ഭാഗമാകുന്നത്. നേരത്തെ ബിഎസ്എഫിന്‍റെ റെയ്സിങ്ങ് ഡേ പരേഡ് സംഘത്തിലും ജയന്തി അംഗമായിരുന്നു.
ബിഎസ്എഫിന്‍റെ സമ്പൂർണ വനിതാ ബൈക്ക് അഭ്യാസ സംഘമാണ് സീമ ഭവാനി. ഏഴ് മാസമായി സീമ ഭവാനി സംഘത്തോടൊപ്പം കഠിനപരിശീലനത്തിലായിരുന്നു ജയന്തി.
അർദ്ധസൈനിക - സൈനിക വിഭാഗങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതാ ബൈക്ക് റൈഡേഴ്‌സ് ടീമും ബിഎസ്എഫിന്‍റെതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam