കര്‍ഷക സമരം; സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
First Published Jan 11, 2021, 3:55 PM IST
നാല്‍പ്പത്തേഴ് ദിവസമായി ദില്ലി അതിര്‍ത്തികളില്‍ കൊടും തണുപ്പത്ത് സമരം ചെയ്യുന്ന് കര്‍ഷകരോട് വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിച്ചോളാനും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിന് തിരിച്ചടി. വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തില്ലെങ്കില്‍, കോടതി നേരിട്ട് ചെയ്യുമെന്ന് സുപ്രീംകോടതി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സുപ്രീംകോടതി തന്നെ വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ നാല്പത്തിയാറ് ദിവസം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ദേഭഗതി മാത്രം എന്ന് പറഞ്ഞ് കര്‍ഷകരെ കൊടും തണുപ്പില്‍ പെരുവഴിയില്‍ കര്‍ഷകരെ നിര്‍ത്തിയ കേന്ദ്രസര്‍ക്കാറിന് വന്‍ തിരിച്ചടിയായി. എന്നാല്‍, സുപ്രീംകോടതിയില്‍ നിയമം സ്റ്റേ ചെയ്യരുതെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.ചിത്രങ്ങള്‍ ഗെറ്റി.

നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളിൽ നിന്നും കര്‍ഷകര്‍ ബില്ലിനെതിരെ രംഗത്ത് വന്നത് ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്ത് കൂടിയാലോചന നടന്നുവെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

സമരം നിര്‍ത്താന്‍ കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More ല്‍ ക്ലിക്ക് ചെയ്യുക)
Post your Comments