പോണ്ടിച്ചേരി സര്‍വ്വകലാശാല; ബിരുദദാന ചടങ്ങിന് ഉപരാഷ്ട്രപതി, വിദ്യാര്‍ത്ഥികള്‍ കരുതല്‍ തടങ്കലില്‍

First Published 26, Feb 2020, 2:36 PM IST

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ 200 മുതല്‍ 300 ശതമാനം വരെയായി ഉയര്‍ത്തിയ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. സമരത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ 20 ദിവസം പിന്നിട്ടു. എന്നാല്‍, ഇന്ന് ബിരുദദാന ചടങ്ങിന് ഉപരാഷ്ട്രപതി വെങ്കയ്യനായിടു പങ്കെടുക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ഇന്നലെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ 18 മണിക്കൂറായി ഇന്‍റര്‍നാഷണല്‍ സ്റ്റേഡീസിന്‍റെ ബ്ലോക്കില്‍ കരുതല്‍ തടങ്കിലാണ്. കാണാം ചിത്രങ്ങള്‍.

സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലയ്ക്കകത്ത് തന്നെയുള്ള പോളിറ്റിക്കല്‍ ബ്ലോക്കിലാണ് പൊലീസ് കരുതല്‍ തടങ്കലില്‍ ഇട്ടിരിക്കുന്നത്.

എന്നാല്‍ ഉപരാഷ്ട്രപതി വരുന്നതിനാല്‍ 24 മണിക്കൂര്‍ കരുതല്‍ തടങ്കിലാണ് വിദ്യാര്‍ത്ഥികളെന്നാണ് പൊലീസ് പറയുന്നത്.  കരുതല്‍ തടങ്കില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളാണ്. സമരമുഖത്തും മലയാളി വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം സജീവമായിരുന്നു.

ഇന്നലെ രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി സമരം ചെയ്യുന്നതിനിടെയാണ് പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇതിന് മുമ്പ് പലതവണ നടത്തിയ സമരങ്ങളെ തുടര്‍ന്ന് നിരവധി അന്വേഷണ കമ്മീഷനുകളെ സര്‍വ്വകലാശാല നിയോഗിച്ചിരുന്നു.

എന്നാല്‍ എല്ലാ അന്വേഷണ കമ്മീഷനുകളും പ്രഹസനമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അഡ്മിന്‍ ബോക്കില്‍ കരുതല്‍ തടങ്കലിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്നും ആരോപണമുയര്‍ന്നു.

ഏതാണ്ട് എഴുപതോളം വിദ്യാര്‍ത്ഥികളാണ് കരുതല്‍ തടങ്കലിലുള്ളത്. മലയാളി വിദ്യാര്‍ത്ഥികളാണ് കൂടുതലും.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാന്‍ വനിതാ പൊലീസ് വന്നിരുന്നെങ്കിലും പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് പുരുഷ പൊലീസായാരുന്നെന്നും വനിതാ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

നിരവധി പെണ്‍കുട്ടികള്‍ക്ക് ഇന്നലെ നടന്ന അറസ്റ്റിനിടെ പരിക്കേറ്റിരുന്നു.

ഇവര്‍ക്ക് അടയന്തിര ചികിത്സ നല്‍കിയെങ്കിലും കരുതല്‍ തടങ്കലിലേക്ക് മാറ്റിയതിന് ശേഷം മരുന്നുകളൊന്നും ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഇന്നലെ ക്യാമ്പസില്‍ കയറിയ സിആര്‍പിഎഫ് ഇന്നും ക്യാമ്പസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ഉപരാഷ്ട്രപതി സര്‍വ്വകലാശാലയില്‍ നിന്ന് മടങ്ങിയതിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികളെ പുറത്ത് വിടൂ എന്ന നിലപാടിലാണ് പൊലീസ്.

loader