പാവകളെ തമ്മിൽ വിവാഹം കഴിപ്പിച്ചു; ആകാശത്തേക്ക് കണ്ണുംനട്ടൊരു ഗ്രാമം
കൊടും വരൾച്ചയെ തുടർന്ന് പ്രദേശത്തെ യുവാക്കൾക്ക് വിവാഹം കഴിക്കാൻ സാധിക്കാത്ത സ്ഥിതി
15

കേരളത്തിൽ മൺസൂൺ മഴ എത്തിയതോടെ ചൂടിന് അൽപ്പം ശമനമായിട്ടുണ്ട്. എന്നാൽ ഉത്തരേന്ത്യയിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും വെള്ളമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്

25
ഇതിനിടെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ വെള്ളത്തിന്റെ ദൗർലഭ്യത്തിന് പുറമെ കൊടും വേനൽ മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമത്തിലെ യുവതീ-യുവാക്കൾക്ക് വിവാഹ പ്രായമെത്തിയിട്ടും വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെന്നതാണ് ഇത്.

35
കൊടും വരൾച്ചയിൽ നിന്ന് രക്ഷനേടാനും യുവാക്കളുടെ വിവാഹം നടന്നു കാണാനും എന്ത് വഴിയെന്നായി പിന്നീടുള്ള ചിന്ത. അങ്ങിനെ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഒരു ഗ്രാമത്തിലെ, ഗ്രാമവാസികൾ പാവകളെ തമ്മിൽ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.

45
മഴദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ 22 പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും കല്യാണപ്രായമായിട്ടും കല്യാണം നടന്നിട്ടില്ല. മഴ പെയ്താൽ ഇവരുടെ കല്യാണം നടക്കുമെന്നും ഗ്രാമവാസികൾ കണക്കുകൂട്ടി

55
മഹാരാഷ്ട്രയിൽ വിദർഭയിൽ കൊടും വരൾച്ചയാണ് അനുഭവിക്കുന്നത്. വരൾച്ചയെ തുടർന്ന് കർഷകർ ദുരിതമനുഭവിക്കുകയാണ്. എന്നാൽ അടുത്ത നാല് ദിവസത്തിനുള്ളിൽ വിദർഭയിൽ പലയിടത്തും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos