മൂന്നാംഘട്ടവും വെയിലേറ്റ് വാടിയതോ; പോളിംഗ് കുറയുന്നതിന് ശരിക്കും കാരണമെന്ത്?
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞു. വോട്ടിംഗ് ഉയര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ആളുകള്‍ കാര്യമായി പോളിംഗ് ബൂത്തിലെത്തിയില്ല. മൂന്നാംഘട്ട വോട്ടെടുപ്പിന്‍റെ അന്തിമ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മന്ദഗതിയിലാണ് പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. ആളുകള്‍ പോളിംഗ് ബൂത്തുകളിലേക്ക് കുതിച്ചെത്തുന്നത് കാണാനായില്ല.
ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66.14 ശതമാനവും ഏപ്രില്‍ 26ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 66.71 ശതമാനവും പോളിംഗാണ് ആകെ രേഖപ്പെടുത്തിയത്.
മൂന്നാംഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ഇന്ന് ആറ് മണിവരെയുള്ള കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയത് 61 ശതമാനത്തോളം പോളിംഗ്. അന്തിമ കണക്ക് വരുമ്പോഴേക്ക് ഇത് ഉയരും.
എങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ തീവ്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും പോളിംഗ് കുറഞ്ഞത് ഞെട്ടിച്ചിരിക്കുകയാണ്.
ഉഷ്‌ണതരംഗ മുന്നറിയിപ്പ് പോളിംഗ് കുറയാന്‍ കാരണമായതായി കണക്കാക്കാമെങ്കിലും മറ്റെന്തെങ്കിലും കാരണം വോട്ടര്‍മാരെ പിന്നോട്ടടിച്ചോ എന്ന് വ്യക്തമല്ല.
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ നാല് ഘട്ടങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലാണ് അവശേഷിക്കുന്ന വോട്ടെടുപ്പുകള്‍.
69.58, 69.45, 68.40, 65.50, 64.16, 64.40, 61.71 എന്നിങ്ങനെയായിരുന്നു 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏഴ് ഘട്ടങ്ങളിലെ പോളിംഗ് ശതമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam