കൊവിഡ് 19 വൈറസ്; ലോകത്ത് രോഗബാധിതര്‍ രണ്ട് കോടിയിലേക്ക്
ഏട്ട് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് 19 വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം രണ്ട് കോടിയിലേക്ക് കടക്കുകയാണ്. നിലവില്‍ 1,98,05,292 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയില്‍ 7,29,591 പേര്‍ക്ക് ലോകത്ത് ഇതുവരെയായി ജീവന്‍ നഷ്ടമായി. 1,27,21,850 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇപ്പോഴും രോഗവ്യാപനം ശക്തമായ രാജ്യങ്ങളാണ് യുഎസ്എയും ബ്രസീലും ഇന്ത്യയും. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം 63,000 വും കടന്നു. ഓഗസ്റ്റില്‍ കേരളത്തില്‍ അതിതീവ്ര നിലയിലേക്ക് കൊവിഡ് രോഗവ്യാപനം കടക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ കുറവും കാലാവസ്ഥയും കാരണം കേരളത്തിന്‍റെ തീരദേശങ്ങളില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്‍റെ തീരദേശങ്ങളില്‍ പരിശോധ വളരെ കുറവാണെന്ന പരാതികളും ഇതിനിടെ ഉയരുന്നു.

ആശങ്കയില്‍ കേരളം

സംസ്ഥാനത്ത് കോവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്ന് കണക്കാക്കിയ ഓഗസ്റ്റിൽ എട്ട് ദിവസത്തിനിടെ മാത്രം രോഗം ബാധിച്ചത് 9,507 പേർക്ക്. ലോക്ക്ഡൗണിലും ജില്ലയിൽ വ്യാപനം കുറയുന്നില്ലെന്ന് മാത്രമല്ല, ക്ലസ്റ്ററുകളിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

നിലവില്‍ സര്‍ക്കാര്‍ കണക്കില്‍ 33,120 പേര്‍ക്കാണ് രോഗബാധയേറ്റത്. 20,862 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 12,109 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച 9,507 പേരില്‍ 2,333 ഉം തിരുവനന്തപുരം ജില്ലയിലാണ്. സമ്പർക്കത്തിലൂടെ മാത്രം വ്യാപനമെന്ന സ്ഥിതിയാണ് നിലനില്‍ തിരുവനന്തപുരം ജില്ലയെ ആശങ്കയിലാക്കുന്നത്.

ഈ ദിവസങ്ങളിൽ 33 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോൾ, വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്നൊഴിവാക്കിയ 26 മരണങ്ങൾ വേറെയുമുണ്ട്.

ലോക്ക്ഡൗണിലും തിരുവനന്തപുരം അഞ്ചുതെങ്ങിൽ മാത്രം മൂന്ന് ദിവസത്തിനിടെ ഉണ്ടായത് 302 രോഗികളാണ്. കൊവിഡിൽ ഓഗസ്റ്റ് മാസം നിർണായകമാവുമെന്നാണ് മുന്നറിയിപ്പുകൾ. ഓഗസ്റ്റിലേക്ക് കടന്നപ്പോൾ പ്രതിദിന കേസ് ആയിരത്തിന് താഴെ നിന്നത് ഒരുദിവസം മാത്രം.

സംസ്ഥാനത്താകെ ഇതുവരെ 106 പേര്‍ക്ക് കൊവിഡ് രോഗബാധയേ തുടര്‍ന്ന് രോഗമുക്തിയുണ്ടായി. എന്നാല്‍ ഇതുവരെയായി 39 മരണങ്ങളെ കൊവിഡ് രോഗകണക്കില്‍ നിന്ന് ഒഴിവാക്കി.

അതിനിടെ സംസ്ഥാനത്ത് രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 7,839 പേർ രോഗമുക്തി നേടി. പ്രതിദിനം 18,000 കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ കണക്കുകൾ എന്നതാണ് ശ്രദ്ധേയം.

സെപ്തംബർ പകുതിയോടെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുമെന്ന വിലയിരുത്തലുകളുമുണ്ട്. സംസ്ഥാനത്തിന് വരുംദിവസങ്ങൾ അതീവ നിർണായകമെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

എന്നാല്‍ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് സംസ്ഥാനത്ത് പരിശോധ കുറച്ചത് കൊണ്ടാണെന്നുമുള്ള പരാതികളും ഉയരുന്നു. തിരുവനന്തപുരത്തിന്‍റെ തീരദേശമേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് പരിശോധന.

അതില്‍ തന്നെ പരിശോധിച്ചതില്‍ പകുതിയോ അതിലേറെയോ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച് പരിശോധനകളുടെ എണ്ണം കൂടുന്നില്ലെന്നും തീരദേശമേഖലയില്‍ നിന്നുള്ളവര്‍ പരാതിപ്പെടുന്നു.

ഇതുവരെയായി കേരളം 9,63,632 പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചു. 8,301 പേരുടെ പരിശോധനാ ഫലം ഇതുവരെയായി ലഭിക്കാനുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്വാറന്‍റീനിലുള്ളത് മലപ്പുറത്താണ്. 31,857 പേരാണ് ക്വാറന്‍റീനിലുള്ളത്. 17,919 പേര്‍ ക്വാറന്‍റീനിലുള്ള തിരുവനന്തപുരത്ത് 2,988 രോഗികള്‍ ചികിത്സയിലാണ്. അതോടൊപ്പം 19 പേരുടെ ജീവനാണ് ജില്ലയ്ക്ക് നഷ്ടമായത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ ജില്ലയായ എറണാകുളത്ത് 1,165 രോഗികളാണ് ഉള്ളത്. ഇതുവരെയായി 16 പേര്‍ക്ക് എറണാകുളത്ത് ജീവന്‍ നഷ്ടമായി. മലപ്പുറം (1,159 രോഗികള്‍, 9 മരണം), കാസര്‍കോട് ( 1,131 രോഗികള്‍, 9 മരണം), കോഴിക്കോട് (1,065 രോഗികള്‍, മരണം 13), ആലപ്പുഴ (1,020 രോഗികള്‍, മരണം 8) എന്നീ ജില്ലകളിലാണ് കേരളത്തില്‍ രോഗബാധ കൂടുതലുള്ളത്.

പ്രതിദിന രോഗവര്‍ദ്ധനവില്‍ ഏറ്റവും മുന്നില്‍ ഇന്ത്യ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ ഏറ്റവും വലിയ പ്രതിദിന വർധന. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെത്തി.

64,399 പേർക്കാണ് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21 ലക്ഷം കടന്നു. 21,53,020 പേർക്കാണ് ഇതുവരെയായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

6,28,763- പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 14,79,804 - പേർ ഇതുവരെ രോഗമുക്തി നേടി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam