'നിങ്ങളുടെ വഴിയില്‍ ഒരു പീഡകന്‍' ; തരംഗമായി പ്രതിരോധ ഗാനം
ചിലിയില്‍ നിന്നുള്ള ഒരു ഗാനമാണ് ഇന്ന് ലോകത്തിന്‍റെ തെരുവുകളില്‍ പ്രകമ്പനം കൊള്ളുന്നത്. "നിങ്ങളുടെ വഴിയില്‍ ഒരു പീഡകനുണ്ട്" എന്ന ഗാനം. ചിലിയിലെ തെരുവില്‍ നിന്നാരംഭിച്ച് പാരീസ്, ബെർലിൻ, മാഡ്രിഡ്, ബാഴ്‌സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകൾ സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ "എ റാപ്പിസ്റ്റ് ഇൻ യുവർ പാത്ത്" എന്ന നൃത്തം അവതരിപ്പിക്കാൻ തെരുവിലിറങ്ങി. കാണാം ആ പ്രതിഷേധങ്ങള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
125

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തിന് ചിലി തലസ്ഥാനത്തെ രാജ്യ പ്രസിഡന്‍റിന്‍റെ വസതിയായ പലാസിയോ ഡി ലാ മോനെഡയ്ക്ക് മുന്നിലാണ് ഈ നൃത്തം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.

225
പിന്നീട് ഒറ്റ ആഴ്ചകൊണ്ട് ഈ നൃത്തം കാട്ടുതീപോലെ മറ്റ് ലോക നഗരങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.

325
ഇന്‍റര്‍ ഡിസിപ്ലിനറി വനിതാ കൂട്ടായ്മയായ ലാസ് ടെസിസ് രചിച്ച പ്രകടനത്തിനുപയോഗിക്കുന്ന പാട്ടിന്‍റെ ആദ്യ വാക്യം “പുരുഷാധിപത്യം ഒരു ജഡ്ജിയാണ്, ജനിച്ചതിന് ഞങ്ങളെ വിധിക്കുന്നു, ഞങ്ങളുടെ ശിക്ഷ നിങ്ങൾ കാണാത്ത അക്രമമാണ്,” ഇങ്ങനെയാണ്.

425
വീഡിയോ വൈറലായതിനുശേഷം, വെള്ളിയാഴ്ച അതാത് നഗരങ്ങളിലെ പ്രകടനം ആവർത്തിക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകളോട് അവര്‍ ആഹ്വാനം ചെയ്തു.

525
തുടര്‍ന്ന് ലണ്ടൻ, ബെർലിൻ, പാരീസ്, ബാഴ്‌സലോണ, സാന്റോ ഡൊമിംഗോ, മെക്സിക്കോ സിറ്റി, ബൊഗോട്ട, ന്യൂയോർക്ക് എന്നീ മഹാനഗരങ്ങളിലെ പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

625
1990 ൽ ജനാധിപത്യത്തിന്‍റെ തിരിച്ചുവരവിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യമെന്നാണ് ചിലിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

725
825
2018 ൽ 25 ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ ലൈംഗീകാതിക്രമങ്ങളില്‍ 3,529 സ്ത്രീകൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കരീബിയൻ കണക്കുകൾ വ്യക്തമാക്കുന്നു.

925
ഒക്ടോബർ 18 മുതൽ ചിലിയില്‍ രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. മെട്രോ നിരക്ക് വര്‍ദ്ധന, രാജ്യത്തെ സാമ്പത്തിക അസമത്വം എന്നീവയ്ക്കെതിരായ കലാപമായിരുന്നു എങ്ങും.

1025
ഈ കലാപത്തില്‍ ഇതുവരെയായി 23 പേര്‍ മരിക്കുകയും ആയിരങ്ങൾക്ക് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

1125
1225
1325
1425
ചിലിയന്‍ സൈന്യത്തിനും കാരാബിനോറോസിനും (ചിലിയൻ ദേശീയ പോലീസ് സേന) എതിരെ മനുഷ്യാവകാശ ലംഘനത്തിനെതിരായ ഗുരുതരമായ ആരോപണങ്ങൾ നിലനില്‍ക്കേതന്നെ ഇവര്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികളും നിരവധിയാണ്.

1525
ചിലിയിലെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് സുരക്ഷാ സേനയ്‌ക്കെതിരെ 4 ബലാത്സംഗ പരാതികളും 75 സ്ത്രീ പീഡന പരാതികളും ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു.

1625
കണ്ണില്‍ കറുത്ത തുണികെട്ടി ലളിതമായ നൃത്തച്ചുവടുകളോടെ അവര്‍ സ്വന്തം സുരക്ഷയ്ക്കായി നഗരങ്ങളില്‍ നൃത്തം ചവിട്ടി.

1725
"അത് എന്റെ തെറ്റല്ല, ഞാൻ എവിടെയാണെന്നോ, എങ്ങനെ വസ്ത്രം ധരിച്ചുവെന്നോതോ അല്ല പ്രശ്നം." വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകൾ ലിംഗ അതിക്രമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു.

1825
“നിങ്ങളുടെ വഴിയിൽ ഒരു ബലാത്സംഗം”എന്നാണ് അവര്‍ ആ ഗാനത്തിന് നല്‍കിയ പേര്. ഗാനത്തോടൊപ്പം നൃത്തസംവിധാനവും വൈറലായി.

1925
ചിലിയന്‍ സ്ത്രീകളുടെ ആവേശം ലോകത്തിലെ മറ്റ് നഗരങ്ങളിലേക്കും പടരുകയായിരുന്നു.

2025
പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ പങ്കെടുത്തെങ്കിലും യുവതികളും കോളേജ് വിദ്യാര്‍ത്ഥിനികളുമായിരുന്നു പ്രധാനമായും പ്രതിരോധത്തിന്‍റെ മുന്‍ നിരയിലുണ്ടായിരുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos