ഒടുവില്‍, അര്‍ജന്‍റീനയും നിയന്ത്രിത ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി
First Published Dec 31, 2020, 2:37 PM IST
2020 ഡിസംബർ 30 ന് അർജന്‍റീന പതിന്നാല് ആഴ്ച വരെ പ്രായമുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കി. 2020 ഡിസംബർ 11 ന് ചേംബര്‍ ഓഫ് ഡെപ്പ്യൂട്ടീസില്‍ നടന്ന വോട്ടെടുപ്പില്‍ 117 നെതിരെ 131 പേര്‍ വോട്ട് ചെയ്തു. ഇതോടെ ഡിസംബർ 29 ന് നടന്ന അർജന്റീന സെനറ്റ് ചര്‍ച്ചയില്‍ 38—29 ബില്ലിന് അംഗീകാരം നൽകി. തടുര്‍ന്ന് 30 -ാം തിയതി പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് നിയമത്തില്‍ ഒപ്പുവെച്ചു. ബിൽ പാസാക്കിയതിനെ തുടര്‍ന്ന് ഇന്നലെ അര്‍ജന്‍റീനിയന്‍ തെരുവുകളില്‍ സ്ത്രീകള്‍ ആഘോഷമാക്കി. 14 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ വലിയ ലാറ്റിൻ അമേരിക്കൻ രാജ്യമായി അർജന്‍റീന. ഇതോടെ ഗര്‍ഭം അലസിപ്പിക്കൽ നിയമവിധേയമാക്കിയ നാലാമത്തെ ലാറ്റിൻ അമേരിക്കൻ രാജ്യവുമായി അർജന്‍റീന. ഇതിന് മുമ്പ് മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങൾ മാത്രമാണ് മുമ്പ് ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്: 1965 ല്‍ ക്യൂബയും 1995 ൽ ഗയാനയും 2012 ൽ ഉറുഗ്വേയും. ലാറ്റിനമേരിക്കയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നായ അർജന്‍റീനയിലെ പുതിയ നിയമം മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും സ്വാധീനിക്കുമെന്ന് കരുതുന്നു. ചിത്രങ്ങള്‍ ഗെറ്റി.

ഗർഭച്ഛിദ്രം ജീവിതത്തിനും വ്യക്തിക്കും എതിരായ കുറ്റമായി അര്‍ജന്‍റീനയില്‍ കണക്കാക്കപ്പെട്ടിരുന്നു, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ആർക്കും ഒന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.

ഡോക്ടർമാർ, ശസ്ത്രക്രിയാ വിദഗ്ധർ, വയറ്റാട്ടികള്‍, ഫാർമസിസ്റ്റുകൾ എന്നിവരും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയോ സഹകരിക്കുകയോ ചെയ്താല്‍ ഇതേ ശിക്ഷയാണ് അനുഭവിക്കേണ്ടിവരും.
Post your Comments