കണ്ടെത്തിയത് അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍; കൊലയാളി അമ്മയെന്ന് പൊലീസ്
കൂടത്തായി ജോളി വര്‍ഷങ്ങളെടുത്ത് വിഷം നല്‍കി കൊന്നത് തന്‍റെ ആഗ്രഹങ്ങള്‍ക്ക് എതിരാകുമെന്ന് കരുതിയിരുന്ന ആറ് പേരെയായിരുന്നു. കൂടത്തായി ജോളിയുടെ വാര്‍ത്തയോടെ ലോകത്ത് ഇത്തരത്തില്‍ വര്‍ഷങ്ങളെടുത്ത് ക്രൂരമായ കൊലപാതക പരമ്പകള്‍ ചെയ്ത് അവസാനം പിടിക്കപ്പെട്ട് ജയിലറകളില്‍ ജീവിതം ഹോമിക്കപ്പെട്ടവരുടെ നിരവധി കഥകള്‍ പുറത്ത് വന്നു. ഇന്ന് ജര്‍മ്മനിയില്‍ നിന്ന് സമാനമായ കൊലപാതക പരമ്പരയുടെ വര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാലിത് വര്‍ഷങ്ങളെടുത്തുള്ള കൊലപാതകമായിരുന്നില്ല. മറിച്ച് ഒറ്റയടിക്ക് തന്‍റെ അഞ്ച് കുരുന്നുകളെയാണ് അമ്മ വിഷം നല്‍കി കൊന്നത്.

27 കാരിയും ആറ് മക്കളുടെ അമ്മയുമായ ക്രിസ്റ്റിൻ കെ എന്ന യുവതി തന്‍റെ അഞ്ച് മക്കളെയും വിഷം നല്‍കി കൊന്ന ശേഷം മൂത്തമകനെ ട്രെയിനില്‍ ഉപേക്ഷിച്ചിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെ ഗുരുതരപരിക്കുകളുമായി ഇവരിപ്പോള്‍ ആശുപത്രിയിലാണ്.

ഒന്ന്, രണ്ട്, മൂന്ന് വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളും ആറ്, എട്ട് വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. 11 വയസുള്ള മാർസല്‍ രക്ഷപ്പെട്ടു.

മാര്‍സലിന്‍റെ ഇളയ സഹോദരന്മാരായ ലൂക്ക, ടിമോ എന്നിവരും മൂന്ന് ഇളയ സഹോദരിമാരായ സോഫി, ലിയോണി, മെലിന എന്നിവരാണ് മരിച്ചത്.

മരിച്ച, ഒരു വയസ് മുതൽ എട്ട് വയസുവരെയുള്ള കുട്ടികൾളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

ജര്‍മ്മനിയിലെ സോളിംഗെനിലെ ഒരു അപ്പാർട്ട്മെന്‍റിലെ ബ്ലോക്കിൽ നിന്ന് ഇന്നലെ (4.0.2020) അഞ്ച് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

അഞ്ച് മക്കളെയും കൊന്ന ശേഷം ക്രിസ്റ്റിൻ കെ മൂത്ത മകനുമായി അമ്മയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, 11 വയസുള്ള മകന്‍ മാര്‍ഷലിനെ ട്രെയിനില്‍ ഉപേക്ഷിച്ച ശേഷം അവര്‍ ഡ്യൂസെൽഡോർഫില്‍ വച്ച് ഒരു ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ ഇവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

തന്‍റെ അഞ്ച് സഹോദരങ്ങളെയും അമ്മ കൊല്ലുന്നതിന് 11 ദൃക്സാക്ഷിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഫോറൻസിക് ഉദ്യോഗസ്ഥർ അപാര്‍ട്ട്മെന്‍റ് കെട്ടിടം പരിശോധിച്ചതിന് ശേഷം പൊലീസ് കുട്ടികളുടെ അച്ഛനുമായി ബന്ധപ്പെട്ടു.

2014 ൽ, സ്വന്തം അപ്പാര്‍ട്ട്മെന്‍റ് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളോട് ക്രിസ്റ്റിൻ കെ 'തന്‍റെ ജീവിതത്തില്‍ നിന്ന് സ്നേഹം നഷ്ടപ്പെട്ടെന്ന് അവര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

എന്നാല്‍ ഇത്രയും ചെറിയ കുട്ടികളെ എന്തിനാണ് അവര്‍ വിഷം കൊടുത്ത് കൊന്നതെന്നത് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.

തൊട്ടടുത്ത നഗരമായ മോയിൻചെൻഗ്ലാഡ്ബാച്ച് നഗരത്തില്‍ താമലിക്കുന്ന ക്രിസ്റ്റിൻ കെയുടെ അമ്മ അവരെ വളരെ അടുത്ത കാലത്തും ബന്ധപ്പെട്ടിരുന്നുവെന്നാണ്.

“അഞ്ച് കുട്ടികൾ മരിച്ചുവെന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് തന്നെ ഞങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയിരുന്നു. അത് നിർഭാഗ്യവശാൽ സ്ഥിരീകരിക്കപ്പെട്ടു,” പൊലീസ് വക്താവ് സ്റ്റെഫാൻ വിയാൻഡ് മാധ്യമങ്ങളോട് പറഞ്ഞു

27 കാരിയായ അമ്മയാണ് ഈ കൂട്ട ശിശുമരണങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam