മറികടക്കാനാകുമോ, ഈ കണ്ണാടി പാലത്തെ ? ചൈനയിലെ കണ്ണാടി പാലങ്ങള്‍
പാലം നിർമ്മാണത്തിൽ ചൈനയ്ക്ക് നീണ്ട ചരിത്രമുണ്ട്. 595 നും 605 നും ഇടയിൽ നിർമ്മിച്ച അഞ്ചി പാലമാണ് ചൈനയിലെ ഏറ്റവും പഴക്കമുള്ള പാലം. ഇന്നും വലിയ കേടുപാടുകളില്ലാതെ അഞ്ചി പാലം നില്‍ക്കുന്നു. പാലം നിര്‍മ്മാണത്തിലെ ഈ ചരിത്രജ്ഞാനം അവരെ പുതിയ തരം പാലങ്ങളുടെ രൂപകല്‍പ്പനയിലേക്ക് നയിച്ചു. ചൈന, തങ്ങളുടെ ഏറ്റവും നീളം കുടിയ നദിയായ വുഹാൻ യാങ്‌സി നദിക്ക് കുറുകെ ആദ്യമായി ഒരു പാലം നിര്‍മ്മിക്കുന്നത് 1957- ലാണ്. 1992 ൽ ഇത്തരം വലിയ ഏഴ് പാലങ്ങൾ മാത്രമേ ചൈന നിര്‍മ്മിച്ചിരുന്നൊള്ളൂ. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ അടിസ്ഥാന ആവശ്യമായ പാലം നിർമ്മാണത്തില്‍ ചൈന വലിയ കുത്തിച്ച് ചാട്ടമാണ് നടത്തിയത്. 2012 -ന്‍റെ അവസാനത്തോടെ പുതിയ എട്ട് പാലങ്ങളുള്‍പ്പെടെ 73 വന്‍കിട പാലങ്ങളാണ് ചൈന പണിതുയര്‍ത്തിയത്. ചൈന ഗ്ലാസ് ഉപയോഗിച്ചുള്ള പാലങ്ങള്‍ നിര്‍മ്മിക്കാനാരംഭിച്ചതും ഇക്കാലത്താണ്. 2015 ല്‍ ആദ്യത്തെ ചില്ല് പാലം ചൈന ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. 164 കിലോമീറ്ററിലധികം നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലങ്ങളിലൊന്നായ ഡാൻയാങ്-കുൻഷൻ ഗ്രാൻഡ് ബ്രിഡ്ജ്, സെജിയാങ് പ്രവിശ്യയിലെ സിഹൌമെൻ പാലം, രണ്ടാമത്തെ ദൈർഘ്യമേറിയ സസ്പെൻഷൻ ബ്രിഡ്ജ് ജിയാങ്‌സു പ്രവിശ്യയിലെ സുതോംഗ് പാലം, കേബിളിൽ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ദൈർഘ്യമേറിയ സ്പാൻ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമായ സിഡു നദി പാലം, ഏറ്റവും ദൈർഘ്യമേറിയ കമാനം പാലമായ ചാവോട്ടിയൻമെൻ ബ്രിഡ്ജ്, എന്നിങ്ങനെ പാലത്തിന്‍റെ ഉയരം, ദൂരം, ആകൃതി, ഉപയോഗിക്കുന്ന വസ്തു, എന്നിങ്ങനെ സമസ്ത മേഖലയിലും വലിയ വ്യത്യാസങ്ങളാണ് ചൈന കൊണ്ടുവന്നിരിക്കുന്നത്.

ചൈനയിലെ ഇരട്ട-ഡെക്ക് 'ബെൻഡി' ഗ്ലാസ് ബ്രിഡ്ജ്, ചൈനീസ് കണ്ണാടിപാലങ്ങളില്‍ വിശേഷപ്പെട്ടതാണ്. 328 അടി നീളവും (100 മീറ്റർ) അവിശ്വസനീയമായ റൂയി പാലം ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷെൻസിയാഞ്ചു താഴ്‌വരയിലാണ്. പാലത്തിലൂടെ നടക്കുമ്പോള്‍ മൂന്ന് വ്യത്യസ്തമായ പാലങ്ങള്‍ കാണാം. അതിന്‍റെ ഡെക്കിന്‍റെ ഒരു ഭാഗം സുതാര്യമായ കണ്ണാടിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ പാലത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍, പലരും പറഞ്ഞത് തങ്ങള്‍ക്കിത് മറികടക്കാനാകില്ലെന്നാണ്. മലയിടുക്കിൽ നിന്ന് 459 അടി (140 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലം വ്യാജമാണെന്ന് പോലും ചിലര്‍ പറഞ്ഞു. അത് സാധ്യമല്ലെന്നായിരുന്നു അവരുടെ വിശ്വാസം.

യൂറ്റൂബില്‍ പാലം കണ്ട മറ്റൊരാള്‍ എഴുതിയത് ഇങ്ങനെ: ' ഇതിന്‍റെ അക്ഷാംശവും രേഖാംശവും സമുദ്രങ്ങളിലായിരിക്കും. അല്ലാതെ ഇത് സംഭവിക്കില്ല. ഇത് അവിശ്വസനീയമാണ്.' എന്നായിരുന്നു.

സെജിയാങ് പ്രവിശ്യയിലെ ഷെൻസിയാഞ്ചു താഴ്‌വരയിൽ 328 അടി നീളത്തില്‍ (100 മീറ്റർ) നീണ്ടുകിടക്കുന്ന ഈ പാലത്തിൽ യഥാർത്ഥത്തിൽ മൂന്ന് പാലങ്ങളാണ് ഉള്ളത്. അതിന്‍റെ ഡെക്കിന്‍റെ ഒരു ഭാഗം സുതാര്യമായ ഗ്ലാസിലാണ് നിർമ്മിച്ചതെന്ന് സെജിയാങ് ചൈന റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് നാടോടിക്കഥകളിലെ ശക്തിയെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്ന ഒരു താലിസ്മാൻ ആയി വർത്തിക്കുന്ന ഒരു വളഞ്ഞ അലങ്കാരവസ്തുമായി റൂയി. ഇതിനെ ചൈനീസ് ബുദ്ധമതത്തിലെ ആചാരപരമായ ചെങ്കോൽ ആയും കണക്കാക്കുന്നു. ഈ റൂയിയുടെ ആകൃതിയില്‍ പതിതതിനാലാണ് ഈ പാലം റൂയി പാലമെന്ന് അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒന്നാണ് ഷാങ്‌ജിയാജി ഗ്ലാസ് പാലം. ചൈനയിലെ മധ്യ ഹുനാൻ പ്രവിശ്യയിലെ നാങ്‌ജിയാജി പാർക്കിലെ രണ്ട് പർവത പാറകളെ വിഭജിക്കുന്ന ഒരു മലയിടുക്കിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 300 മീറ്റർ (984 അടി) ഉയരമുണ്ട്. ഏകദേശം 430 മീറ്റർ (1,400 അടി) നീളമുള്ള ഈ പാലം ആറ് മീറ്റർ (19 അടി 8 ഇഞ്ച്) വീതിയും 99 ഗ്ലാസ് പാനലുകളും കൊണ്ടാണ് നിർമ്മിച്ചത്. 2016 ലാണ് ഈ കണ്ണാടിപ്പാലം തുറന്ന് കൊടുത്തത്.

ഹോംഗ്യാഗു സിനിക് ഏരിയയിലെ 1,601 അടി നീളമുള്ള ഹോങ്‌യാഗു സിനിക് ഏരിയ ബ്രിഡ്ജ് എന്ന പാലം 2017 ഡിസംബറിലാണ് തുറന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കണ്ണാടിപാലമായിരുന്നു ഇത്. വിനോദസഞ്ചാരികൾ അതിലൂടെ നടക്കുമ്പോൾ അൽപം വേഗത കൈവരിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നതെന്ന് ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 6.5 അടി വീതിയുള്ള നടപ്പാത രണ്ട് മലഞ്ചെരുവുകൾക്കിടയിൽ 755 അടി ഉയരത്തിലാണ് തൂങ്ങിക്കിടക്കുന്നത്. ഏകദേശം 66 നില കെട്ടിടത്തിന്‍റെ ഉയരമുണ്ടിതിന്.

കണ്ണാടി പലകകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷാപോടോ സസ്പെൻഷൻ ബ്രിഡ്ജ് ചൈനയിലെ ഏറ്റവും കുപ്രസിദ്ധമായ മഞ്ഞ നദിയെ മുറിച്ച് കടക്കാന്‍ സഹായിക്കുന്നു. ഷാപോടോ സസ്പെൻഷൻ ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന ഈ പാലം വിനോദസഞ്ചാരികൾക്കായി 2017 ലാണ് തുറന്നത്. 328 മീറ്റർ നീളമുള്ള (1,076 അടി) പാലം മറികടക്കാന്‍ പല സഞ്ചാരികളും ഇന്നും ഭയക്കുന്നു. അങ്ങ് താഴെ നിങ്ങളുടെ കാലിന് അടിയില്‍ കുത്തിയൊലിച്ച് ഒഴുകുന്ന കുപ്രസിദ്ധയായ മഞ്ഞ നദി. പോരാത്തതിന് കണ്ണാടിത്തറയില്‍ ഭയപ്പെടുന്ന 3 ഡി ചിത്രങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

ഹൈനാൻ പ്രവിശ്യയിലെ യലോംഗ് ബേ ട്രോപ്പിക്കൽ പാരഡൈസ് ഫോറസ്റ്റ് പാർക്കിലെ സമൃദ്ധമായ കുന്നുകൾക്ക് മുകളിലൂടെ നിര്‍മ്മിച്ചിരിക്കുന്ന യലോംഗ് ബേ നടപ്പാത ഇപ്പോള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. 400 മീറ്റർ നീളമുള്ള ഈ പാലത്തില്‍ വൃത്താകൃതിയിലുള്ള കണ്ണാടി കൊണ്ട് നിര്‍മ്മിച്ച നിരവധി നിരീക്ഷണ സ്ഥലങ്ങളുണ്ട്. 450 മീറ്റർ (1,400 അടി) ഉയരത്തിൽ. ഓരോ 3 cm (1.2in) കട്ടിയുള്ള ട്രിപ്പിൾ ടെമ്പർഡ് ലാമിനേറ്റഡ് ഗ്ലാസ് പാനലുകൾ കൊണ്ട് നിർമ്മിച്ച ഇവ സഞ്ചാരികള്‍ക്ക് വായുവിൽ നടക്കുന്ന അനുഭവമാണ് നല്‍കുന്നത്.

ഭയാനകമായ ഈ സുതാര്യ നടപ്പാത ഒരു മലഞ്ചെരിവിൽ നിന്ന് 80 മീറ്ററിൽ (262 അടി) കൂടുതൽ തുറസായ വായുവിലേക്ക് തള്ളിനില്‍ക്കുന്നു. 4.5 മില്യൺ ഡോളര്‍ ചെലവാണ് പാലം നിര്‍മ്മാണത്തിന് ആവശ്യമായത്. പാറയിൽ നിന്ന് 69.6 മീറ്റർ (228 അടി) വിസ്തൃതിയുള്ള പാലം താഴ്വരയിലേക്ക് മനോഹരമായ കാഴ്ചകൾ നൽകുന്നു. നടപ്പാതയുടെ ആകെ നീളം 200 മീറ്ററാണ് (656 അടി), 30 ൽ കൂടുതൽ സന്ദർശകരെ ഒരേ സമയം പാലത്തില്‍ നിൽക്കാൻ അനുവദിക്കില്ല.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam