ഇസ്രയേല്‍ - ഹമാസ് പോരാട്ടം; യുദ്ധം തകര്‍ത്തെറിഞ്ഞ ഗാസയിലെ ബാല്യങ്ങള്‍
പതിനൊന്ന് ദിവസത്തെ യുദ്ധത്തിന് ശേഷം മെയ് 20 ന് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും താത്കാലികമായ ശാന്തി പ്രദേശത്തുണ്ടാകുമെന്ന് ആശ്വസിക്കാം. എന്നാല്‍, ആ പതിനൊന്ന് ദിവസങ്ങളില്‍ ഇസ്രയേലിന്‍റെ അയണ്‍ ഡോം ഹമാസിന്‍റെ നൂറ് കണക്കിന് മിസൈലുകളെ ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചപ്പോള്‍ ഇസ്രയേലിന്‍റെ മിസൈലുകള്‍ പാലസ്തീനിലെ നൂറ് കണക്കിന് ജീവനുകളാണ് ഇല്ലാതാക്കിയത്. ഓരോ യുദ്ധങ്ങളും ഭൂമിയില്‍ അവശേഷിപ്പിക്കുന്നത് നിലവിളികള്‍ മാത്രമാണ്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ കൊല്ലപ്പെട്ട പോരാട്ടമായിരുന്നു 11 ദിവസത്തെ ഇസ്രയേല്‍ - ഹമാസ് പോരാട്ടം. ഈ ആശങ്കകളാണ്, ഭൂമിയിലെ നരകം ഗാസയിലെ കുട്ടികളുടെ ജീവിതമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെ കൊണ്ട് പറയിച്ചത്. (ചിത്രങ്ങള്‍ ഗെറ്റി)

പതിറ്റാണ്ടുകള്‍ നീണ്ട ഇസ്രയേലിന്‍റെ പലസ്തീന്‍ പിടിച്ചടക്കലിനിടെ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പതിനൊന്ന് ദിവസത്തെ യുദ്ധത്തിനിടെ ആശങ്കപ്പെടുത്തുന്ന മരണനിരക്കാണ് കുട്ടികള്‍ക്കിടെയിലായിരുന്നത്.

ഏറ്റവും കുടുതല്‍ മരണമുണ്ടായത് ഗാസയിലാണ്. ഗാസയിൽ കൊല്ലപ്പെട്ട 219 പേരിൽ 63 പേര്‍ കുട്ടികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ കൊല്ലപ്പെട്ട 10 പേരിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. അനേകം കുട്ടികള്‍ക്ക് പരിക്കേറ്റു.

ഇസ്രയേല്‍ - ഹമാസ് യുദ്ധം ഇല്ലാതാക്കിയ കുരുന്നുകളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. യുദ്ധത്തിനിടെയിലും ഗാസയിലെ കുട്ടികള്‍ പലരും മുതിര്‍ന്നവരെ പോലെ പ്രതികരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അവരുടെ കണ്ണുകളില്‍ കൊല്ലപ്പെടുമെന്ന ഭയമായിരുന്നില്ല. പകരം തനിക്ക് ചുറ്റും മുറിവേറ്റ് കിടക്കുന്നവരെ ചികിത്സിക്കാന്‍ തനിക്കാകുന്നില്ലല്ലോ എന്ന വേദനയായിരുന്നു.

പ്രത്യേകിച്ച് ഏഴ്, പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ തങ്ങളുടെ നിസഹായതയാണ് ബിബിസിയുമായി പങ്കുവച്ചത്. യുദ്ധത്തില്‍ മുതിര്‍ന്നവര്‍ പങ്കെടുക്കുമ്പോള്‍, അതിന്‍റെ ഭാഗമാകാന്‍ കഴിയുന്നില്ലല്ലോയെന്നതായിരുന്നു അവരുടെ ആശങ്ക.

“എനിക്ക് 10 വയസേയുള്ളൂ, ഞാൻ ഒരു ഡോക്ടറോ മറ്റോ ആയിരിക്കണമായിരുന്നു. എന്‍റെ ചുറ്റും അക്രമത്തില്‍ പരിക്കേറ്റവര്‍ മാത്രമാണ്. അവരെ സഹായിക്കാന്‍ എനിക്ക് കഴിയുന്നില്ലല്ലോ"യെന്ന് ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട നാദിൻ സങ്കടപ്പെടുന്നു.

നാദിൻ എന്ന പത്ത് വയസ്സുകാരിയുടെ ആശങ്ക തനിക്ക് പെട്ടെന്ന് പ്രായമാകുന്നില്ലല്ലോയെന്നാണ്. യുദ്ധത്തിനിടെ മുറിവേറ്റ് കിടക്കുന്നവരെ സഹായിക്കാന്‍ കഴിയുന്നില്ലല്ലോയെന്ന് അവള്‍ ആശങ്കപ്പെടുന്നു.

ഗാസയില്‍ ഇസ്രയേലി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുമാസം പ്രായമുള്ള ഒമർ-അൽ-ഹദീദിയെ കുറിച്ച് ബിബിസി ഇങ്ങനെ എഴുതുന്നു: അഞ്ച് മാസമാണ് അവന് പ്രായം. അമ്മയുടെ നാല് സഹോദരങ്ങളും ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ മരിച്ചു. ഇനി അവശേഷിക്കുന്നത് അഞ്ച് മാസം പ്രായമുള്ള ഒമറും അച്ഛനും മാത്രം.

നാളെ അവന്‍ വളരുമ്പോള്‍, അമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട കഥ അവന്‍ മനസിലാക്കുമ്പോള്‍ വരും വർഷങ്ങളിൽ എന്ത് സംഭവിക്കും ? എന്ന് ബിബിസി ചോദിക്കുന്നു.

ഗാസയിലെ ഈ യാഥാര്‍ത്ഥ്യത്തിന്‍റെ തിരിച്ചറിവാണ് ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തിനിടെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെ കൊണ്ട് “ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് ഗാസയിലെ കുട്ടികളുടെ ജീവിതമാണ്.” എന്ന് പറയിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ ആശങ്കകള്‍ പങ്ക് വയ്ക്കപ്പെട്ടതിന് ശേഷമാണ് ഈജിപ്തിന്‍റെ നേതൃത്വത്തില്‍ നടന്ന സമാധാന ശ്രമങ്ങളോട് ഇസ്രയേല്‍ സഹകരിക്കാന്‍ തയ്യാറായത്. തുടര്‍ന്ന് ഹമാസും വെടിനിര്‍ത്തലിന് തയ്യാറാവുകയായിരുന്നു.

പക്ഷേ, അപ്പോഴേക്കും ഇരുവശത്തുമായി കുരുന്നുകള്‍ അനേകം മരിച്ച് വീണിരുന്നു. ' നിങ്ങളുടെ ചെയ്തികള്‍ ഞങ്ങളുടെ ഭാവിയെയാണ് ഇല്ലാതാക്കുന്നതെ'ന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും കൌമാരക്കാരിയുമായ ഗ്രേറ്റാ തുംബര്‍ഗ് പറഞ്ഞത് ഇവിടെയും പ്രസക്തമായി തീരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam