- Home
- News
- International News
- ഒടുവില്‍ ഏറ്റുപറച്ചില്‍; ഗല്‍വാനില്‍ ഒരു കേണല്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന
ഒടുവില്‍ ഏറ്റുപറച്ചില്‍; ഗല്‍വാനില്‍ ഒരു കേണല്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന
ഇന്ത്യാ ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗല്‍വാന്‍ താഴ്വാരയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യാ-ചൈന ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെട്ടെ അഞ്ച് ചൈനീസ് സൈനീകര്‍ മരിച്ചെന്ന് ഏട്ട് മാസങ്ങള്‍ക്ക് ശേഷം ചൈനയുടെ ഏറ്റുപറച്ചില്‍. കൊല്ലപ്പെട്ട നാല് സൈനീകരുടെയും പേര് വിവരങ്ങളും ചൈ പുറത്ത്‍ വിട്ടു. കൊല്ലപ്പെട്ട കേണലിനടക്കം മറ്റ് നാല് പേര്‍ക്കും മരണാനന്തര ബഹുമതിയും ചൈന പ്രഖ്യാപിച്ചു. ആദ്യമായാണ് ചൈന തങ്ങളുടെ സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

2020 ജൂൺ 15 നാണ് ഗാൽവാൻ താഴ്‌വരയിലെ ഒരു പർവതപ്രദേശത്തിന്‍റെ കുത്തനെയുള്ള ഭാഗത്ത് വച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനീകര്‍ പരസ്പരം ഏറ്റുമുട്ടിയത്. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും Read More-ല്‍ ക്ലിക്ക് ചെയ്യുക)

നേരത്തെ ഇവിടെ ചൈന കൈയേറി പണിത ടെന്‍റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. ഈ സ്ഥലത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന കേണൽ സന്തോഷ് ബാബുവിനെയും സംഘത്തെയും ഒളിച്ചിരുന്ന ചൈനീസ് സേന അക്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തുടര്‍ന്ന് തിരിച്ചടിക്കാനായി എത്തിയ ഇന്ത്യന്‍ സേനയ്ക്ക് നേരെ പതിയിരുന്ന ചൈനീസ് സൈനീകര്‍ അക്രമണം അഴിച്ച് വിട്ടു. ചൈനീസ് സൈനീകര്‍ മുളവടിയില്‍ ആണി തറപ്പിച്ച പ്രത്യേക ആയുധങ്ങളും കുന്തവും അതുപോലെ മറ്റ് പ്രാകൃത ആയുധങ്ങളും ഉപയോഗിച്ച് ഇന്ത്യന്‍ സൈനീകരെ അക്രമിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു.

600 സൈനീകര്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കല്ലുകൾ, ബാറ്റൺ, ഇരുമ്പ് വടി, മറ്റ് താൽക്കാലിക ആയുധങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചൈനീസ് സൈനീകര്‍ ഇന്ത്യന്‍ സൈനീകരെ അക്രമിച്ചത്.

രാത്രിയുടെ മറവില്‍ നടന്ന പോരാട്ടം ആറു മണിക്കൂർ വരെ നീണ്ടുനിന്നു. ചൈന “പാരമ്പര്യേതര ആയുധങ്ങൾ” ഉപയോഗിച്ചതായി 2020 ലെ അവസാനത്തെ അവലോകനത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു.

ഗൽവാനിലുണ്ടായ ചൈനീസ് പ്രകോപനത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നെന്ന് ഇന്ത്യ അന്ന് തന്നെ സമ്മതിച്ചു. എന്നാല്‍ ചൈനീസ് ഭരണകൂടം ഇത് സംബന്ധിച്ച വാര്‍ത്തകലൊന്നും പുറത്ത് വിട്ടില്ല.

ഇന്ത്യയുടെ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ചൈനയുടെ 40 ഓളം സൈനികര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി ആരോപിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.

അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളും സംഘര്‍ഷത്തില്‍ നാൽപ്പതോളം ചൈനീസ് സൈനികർ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നൽകിയിരുന്നില്ല.

കഴിഞ്ഞ ദിവസം റഷ്യന്‍ മാധ്യമങ്ങളില്‍ ചൈന - ഇന്ത്യാ സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ മരിച്ചെന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ചൈന സമ്മതിക്കുന്നത്.

2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന 'വിദേശ രാജ്യ'വുമായുള്ള അതിർത്തി ഏറ്റുമുട്ടലിൽ പീപ്പിൾസ് ലിബറേഷൻ ആർമി (PLA)യിലെ നാല് സൈനീകര്‍ കൊല്ലപ്പെട്ടെന്നായിരുന്ന സെൻട്രൽ മിലിട്ടറി കമ്മീഷൻ ഓഫ് ചൈന (സിഎംസി) അംഗീകരിച്ചതായി ചൈനീസ് മിലിട്ടറിയുടെ ഔദ്യോഗിക ദിനപത്രം ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പിഎൽഎ സിൻജിയാങ് മിലിട്ടറി കമാൻഡിലെ റെജിമെന്‍റല്‍ കമാൻഡറായ ക്വി ഫബാവോയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കമാൻഡറായ ക്വി ഫബാവോയ്ക്ക് "ഹീറോ റെജിമെന്‍റ കമാൻഡർ" എന്ന പദവി നൽകി. ചെൻ ഹോങ്‌ജുൻ, ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നി സൈനീകര്‍ക്ക് "അതിർത്തി പ്രതിരോധിക്കാൻ ഹീറോ" എന്ന വർക്ക് ഫസ്റ്റ് ക്ലാസ് മെറിറ്റും നൽകിയാണ് ചൈന ആദരിച്ചത്.

ഇത്രയധികം സൈനീകര്‍ക്ക് മരണാനന്തര ബഹുമതി നല്‍കണമെങ്കില്‍ ചൈനീസ് സൈനീകരുടെ മരണ സംഖ്യ ഉയര്‍ന്നതാകാമെന്ന് സംശയം ഇതോടെ ശക്തിപ്പെട്ടു. കഴിഞ്ഞ ദിവസം പാല്‍ഗോങ് തടാക തീരത്തെ സൈനീക പോസ്റ്റുകള്‍ പൊളിച്ച് കളഞ്ഞ ചൈന ഫിംഗര്‍ 8 ലേക്ക് പിന്‍മാറിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഫിംഗര്‍ മൂന്നില്‍ തന്നെ തുടരുകയാണ്.

ചൈനീസ് സൈന്യം ബന്ദികളാക്കിയ 4 ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 ഇന്ത്യൻ സൈനികരെ ജൂൺ 18 ന് വിട്ടയച്ചു. സംഘര്‍ഷത്തില്‍ രു കമാന്‍റിങ്ങ് ഓഫീസറടക്കം 43 ഓളം ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ ആരോപിച്ചെങ്കിലും ചൈന ഇതുവരെ ഇത് സമ്മതിച്ചിരുന്നില്ല.

അഞ്ച് ചൈനീസ് സൈനികർ മരിച്ചതായി പിന്നീട് ചില ചൈനീസ് ഓണ്‍ലൈനുകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നിമിഷ നേരത്തിനുള്ളില്‍ ഇവ നീക്കം ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam