കാലാവസ്ഥാ വ്യതിയാനം; വെനീസ് നഗരം വീണ്ടും വെള്ളപ്പൊക്കത്തില്‍
First Published Dec 9, 2020, 4:22 PM IST
കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കം ഒരു ബില്യണ്‍ പൌണ്ടിന്‍റെ നഷ്ടമുണ്ടായതിന് പുറകെ ഈ വര്‍ഷവും വെനീസ് നഗരം വെള്ളപ്പൊക്കത്താല്‍ വലയുകയാണ്. കനത്ത മഴയും കാറ്റും നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഇന്ന് രാവിലെ നഗരത്തില്‍ 122 സെന്‍റീമീറ്റർ ഉയരത്തില്‍ വെള്ളം കയറിയതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്രൊയേഷ്യയിൽ നിന്നുള്ള ശക്തമായ സിറോക്കോ കാറ്റിനെ തുടര്‍ന്ന് വീശിയടിച്ച് മഴയില്‍ ചരിത്രപരമായ ഇറ്റാലിയൻ നഗരത്തിന് ചുറ്റും ഒഴുകിയിരുന്ന രണ്ട് നദികളിലെയും ജലനിരപ്പുയര്‍ത്തി. ഇതോടൊപ്പം വേലിയേറ്റവും ഉണ്ടായതോടെ ജലനിരപ്പ് 145 സെന്‍റീമീറ്റര്‍ ഉയരുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ സമുദ്രനിരപ്പ് 120 സെന്‍റീമീറ്റർ വരെ ഉയരുമെന്ന് അറിയിച്ചിരുന്നു. വെള്ളപ്പൊക്കം തടയുന്നതിനായി പണിത കവാടങ്ങള്‍ പ്രവർത്തിക്കുന്ന 130 സെന്‍റീമീറ്റർ പരിധിക്ക് താഴെയാണ് ഇത്.
Post your Comments