നീയും നിന്‍റെ കുടുംബവും സുഖം പ്രാപിക്കട്ടെ, ആമേന്‍...; ചിത്രങ്ങള്‍ കാണാം
ഈസ്റ്ററായിരുന്നു, ഇന്നലെ. ഉയര്‍ത്തെഴുനേല്‍പ്പിന്‍റെ തിരുനാള്‍. എന്നാല്‍ ലോകമെങ്ങുമുള്ള മനുഷ്യന്‍ എന്ന് പുറത്തിറങ്ങാനാകുമെന്ന് അറിയാതെ വീടുകളില്‍ കഴിയുന്നു. ലോകമെങ്ങും ഭീതിപടര്‍ത്തിയ കൊറോണാ വൈറസ് ഇതുവരെയായി ബ്രസീലില്‍ 22,318 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം 1230 പേര്‍ മരിച്ചു. പലരുടെയും നില ഗുരുതരമാണ്. പകര്‍ച്ച വ്യാധി തടയാനുള്ള തീവ്രശ്രമത്തിലാണ് ബ്രസീലും. അമേരിക്ക, ഇന്ത്യയില്‍ നിന്ന് ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് വാങ്ങിയതിന് പിന്നാലെ ബ്രസീലും മരുന്ന് വാങ്ങിച്ചു.സമൂഹിക അകലം പ്രാപിച്ചും ലോക്ക് ഡൗണിലിരുന്നു ബ്രസീലും കൊവിഡ് 19 വൈറസിനെ അകറ്റാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ഈസ്റ്ററെത്തി. വിശ്വാസികള്‍ വീടുകളിലിരുന്ന് ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. യേശുവിന്‍റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുള്ള ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമറിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ നടന്നു. ബ്രസീലില്‍ ജോലിയിലായിരിക്കെ മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രങ്ങളും ക്രൈസ്റ്റ് ദി റിഡീമറിൽ പ്രദര്‍ശിപ്പിച്ചു. കാണാം ഗെറ്റിയില്‍ നിന്നുള്ള ചിത്രങ്ങള്‍.
136

236
336
436
536
636
736
836
936
1036
1136
1236
1336
1436
1536
1636
1736
1836
1936
2036
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos